ന്യൂദല്‍ഹി: തുടര്‍ച്ചയായ രണ്ടാംദിനവും രാജ്യത്തെ കൊറോണ രോഗമുക്തരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,557 പേരാണ് രോഗമുക്തരായത്. പ്രതിദിന രോഗമുക്തിയില്‍ റെക്കോര്‍ഡ് കണക്കാണിത്.
രാജ്യത്തെ രോഗമുക്തി നിരക്ക് 63.18 ശതമാനമായി ഉയര്‍ന്നു. ആകെ രോഗമുക്തരുടെ എണ്ണം 7,82,606 ആയി. ഇന്നത്തെ കണക്കുകളോടെ രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 3,56,439 ആയി വര്‍ധിച്ചു. നിലവില്‍ 2.41% ആണ് രാജ്യത്തെ മരണനിരക്ക്. 4,26,167 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
സംയുക്ത നിരീക്ഷണ സംഘം (ജെ.എം.ജി) പോലുള്ള ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെ വിദഗ്ധരുടെ സമിതികളാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. കൂടാതെ ന്യൂഡല്‍ഹി എയിംസ്, വിവിധ സംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണപ്രദേശങ്ങളിലെ സെന്റര്‍ ഓഫ് എക്സലന്‍സുകള്‍, ഐസിഎംആര്‍, എന്‍സിഡിസി എന്നിവയും രോഗപ്രതിരോധമേഖലയില്‍ സംഭാവനകള്‍ നല്കുന്നു. സംസ്ഥാനങ്ങള്‍ക്കു സഹായകമായി ന്യൂഡല്‍ഹി എയിംസിന്റെ നേതൃത്വത്തില്‍ ടെലികണ്‍സള്‍ട്ടേഷന്‍ പ്രോഗ്രാമും ഒരുക്കുന്നുണ്ട്. ഇതനുസരിച്ച് ആവശ്യമുള്ളയിടങ്ങളില്‍ കേന്ദ്രം വിദഗ്ധ സംഘങ്ങളെ അയക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: