Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സോപ്പ് വിറ്റായിരുന്നു പഠനം, ഫലം വന്നപ്പോൾ ഒന്നാമൻ

ഒറ്റശേഖരമംഗലം തുടലി കൊങ്ങവിള വീട്ടിൽ കൂലിപ്പണിക്കാരായ സാധുരാജ് - ക്രിസ്റ്റൽ ബീന ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തയാളാണ് അഖിൽരാജ്. വലിയതുറ ഫിഷറീസ് സ്കൂളിലായിരുന്നു പഠനം. ദിവസേന 44 കി.മീറ്റർ അകലെയുള്ള സ്കൂളിലെത്താനും തിരികെ വരാനുമുള്ള വണ്ടിക്കൂലി, പുസ്തകം, ബുക്ക് ഇവയ്‌ക്കൊക്കെ നിത്യദാരിദ്ര്യത്തിൽ കഴിയുന്ന തന്റെ കുടുംബം കൂട്ടിയാൽ കൂടില്ലെന്ന് അഖിലിന് നന്നായറിയാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 04:57 pm IST
in Thiruvananthapuram
അഖിൽ നിർമ്മിച്ച സോപ്പുകളുമായി മാതാപിതാക്കൾക്കൊപ്പം. അനുജൻ ആശിഷ് സമീപം

അഖിൽ നിർമ്മിച്ച സോപ്പുകളുമായി മാതാപിതാക്കൾക്കൊപ്പം. അനുജൻ ആശിഷ് സമീപം

കാട്ടാക്കട: തോളില്‍ ഒരു ബാഗും തൂക്കി സോപ്പ് വേണമോ എന്നുചോദിച്ച് ഒരു കൊച്ചുമിടുക്കന്‍ ലോക് ഡൗണിന് മുമ്പ് തിരക്കേറിയ നഗരത്തിലൂടെ പലപ്പോഴും നമ്മളെ പലരെയും കടന്നുപോയിട്ടുണ്ടാവും. പഠനചിലവിന് സ്വന്തമായി സോപ്പുണ്ടാക്കി വിറ്റു നടന്ന ആ കൊച്ചുപയ്യൻ പ്ലസ് ടു ഫലം വന്നപ്പോൾ 1073 മാർക്ക് നേടി സ്കൂളിൽ ഒന്നാമനായി.  

ഒറ്റശേഖരമംഗലം തുടലി കൊങ്ങവിള വീട്ടിൽ കൂലിപ്പണിക്കാരായ സാധുരാജ് – ക്രിസ്റ്റൽ ബീന ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തയാളാണ് അഖിൽരാജ്. വലിയതുറ ഫിഷറീസ് സ്കൂളിലായിരുന്നു പഠനം. ദിവസേന 44 കി.മീറ്റർ അകലെയുള്ള സ്കൂളിലെത്താനും തിരികെ വരാനുമുള്ള വണ്ടിക്കൂലി, പുസ്തകം, ബുക്ക് ഇവയ്‌ക്കൊക്കെ നിത്യദാരിദ്ര്യത്തിൽ കഴിയുന്ന തന്റെ കുടുംബം കൂട്ടിയാൽ കൂടില്ലെന്ന് അഖിലിന് നന്നായറിയാം. തന്റെ പഠനചിലവുകൾക്കും, കുടുംബത്തിന് അൽപം ആശ്വാസവും നൽകാൻ പഠനത്തിനൊപ്പം തൊഴിലെന്ന ഗാന്ധിയൻ ആശയം അഖിൽ ജീവിതത്തിൽ പകർത്തി. സ്കൂളിൽ പ്രവൃത്തി പരിചയത്തിന്റെ ഭാഗമായി പഠിപ്പിച്ച സോപ്പു നിർമ്മാണം ആരംഭിച്ചു.  ചെറുപ്രായത്തില്‍ സ്വന്തമായി സോപ്പുണ്ടാക്കി വിറ്റ്, കിട്ടുന്ന പണം പഠനത്തിനും കുടുംബത്തിന് വേണ്ടിയും ചെലവഴിക്കുന്ന അഖിലിനെ കുറിച്ച് “ജന്മഭൂമി” മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാർത്ത ജനശ്രദ്ധ പിടിച്ചുപറ്റിയതോടെ കച്ചവടം മെച്ചപ്പെട്ടുവെന്ന് അഖിൽ.  

സ്കൂൾ സമയത്തിന് മുമ്പും ശേഷവും തമ്പാനൂരിലും ഈസ്റ്റ്‌ഫോര്‍ട്ടിലും ഒക്കെയായിരുന്നു അഖിലിന്റെ സോപ്പ് വിൽപ്പന. ലോക് ഡൗണായതിനാൽ ഇപ്പോൾ സമീപവാസികൾക്കിടയിലാണ് കച്ചവടം. ഒറ്റമുറി വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ”ഒരുപാട് പഠിക്കണം. എന്നിട്ട് ജോലിയൊക്കെ മേടിച്ചിട്ട് വീടുണ്ടാക്കണം. ഐഎസ്ആര്‍ഒ ഓഫീസറാകാനാണ് ആഗ്രഹം. എനിക്ക് ആകാശത്തെക്കുറിച്ചും നക്ഷത്രസമൂഹത്തെക്കുറിച്ചും സാറ്റലൈറ്റുകളെ കുറിച്ചുമൊക്കെ പഠിക്കാനാണ് ഇഷ്ടം.” അഖിലിന്റെ സ്വപ്‌നങ്ങൾക്ക് ആകാശത്തോളം ഉയരം.  

ലോക് ഡൗൺ കഴിയുമ്പോൾ വീണ്ടും വ്യാപകമായി സോപ്പ് നിര്‍മ്മാണവും വില്‍പ്പനയും ആരംഭിക്കാനാണ് അഖിലിന്റെ തീരുമാനം. തനിക്കിനി ബിരുദപഠനം, പത്താം ക്ലാസിൽ പഠിക്കുന്ന അനുജൻ ആശിഷ് രാജിന്റെ പഠന ചിലവുകൾ….. ചിലവുകൾ ഏറെയുണ്ട്. എല്ലാത്തിനും തന്റെ കൊച്ചു സംരംഭത്തിലൂടെ വരുമാനം കണ്ടെത്താനാകുമെന്ന് അഖിൽ പറയുന്നു. ആരുടെ മുന്നിലും കൈ നീട്ടാൻ ഒരുക്കമല്ല അഖിൽ. സഹായിക്കാൻ ആഗ്രഹിക്കുന്നവർ തന്റെ സോപ്പ് വാങ്ങിയാൽ മതിയെന്നും അഖിൽ.  

ശിവാകൈലാസ്

Tags: resultSoap
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ബി‌ഐ ക്ലർക്ക് മെയിൻസ് 2025 ഫലം പ്രസിദ്ധീകരിച്ചു; 5,783 ഉദ്യോഗാർത്ഥികൾ ഷോർട്ട്‌ലിസ്റ്റിൽ

Kerala

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5 മുതല്‍, ഫലപ്രഖ്യാപനം മേയ് 8ന്

India

ബിഎംസി തെരഞ്ഞെടുപ്പ് : മുംബൈയിൽ ബിജെപി സഖ്യത്തിന് ലീഡ്, 77 സീറ്റുകളിൽ മുന്നേറ്റം

India

ഗോവ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബിജെപി വൻ കുതിപ്പിലേക്ക്, 10 സീറ്റുകൾ സ്വന്തമാക്കി, മിക്കയിടങ്ങളിലും ലീഡ്

News

‘ന്യൂദൽഹി’യിലെ ബാലറ്റ് യുദ്ധം: ഉപ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്നറിയാം; എണ്ണിത്തുടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.