തൃശൂര്‍: കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വില്‍പ്പന നടത്തുകയും കറി വെക്കുകയും ചെയ്ത രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വില്‍വട്ടം കുറ്റിയാല്‍ കിഴക്കെയില്‍ പ്രസാദ് (38), കുറിച്ചിക്കര പൂളാക്ക് ചില്ലിക്കാള് ജൈസണ് (41) എന്നിവരാണ് അറസ്റ്റിലായത്.
പൂളാക്ക് മേപ്പാടം റെയില്‍വേ കോളനിയില്‍ താമസിക്കുന്ന മക്കു എന്ന ജീന്‍സ് ജിനോയും സുഹൃത്തുക്കളുമാണ് കാട്ടുപന്നിയെ പിടിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി വനംവകുപ്പ് പറഞ്ഞു. ജീന്‍സ് ഓടി രക്ഷപ്പെട്ടതായും ഇയാള്‍ക്കായി അന്വേഷണം നടക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. പട്ടിക്കാട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ വി.എസ് അരുണിന്റെ നേതൃത്വത്തില്‍ പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം.വി സാനുപ്രിയന്, മനു കെ.നായര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.യു രാജ്കുമാര്, എം.പി രാജീവ്, സി.ജി വിനോദ്കുമാര്‍, പി.എസ് പ്രശാന്ത്കുമാര്‍, ഫ്രാങ്കോ ബേബി, കെ.വി ധനേഷ്, ആര്.എസ് രേഷ്മ, നാസിയ ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: