കൊട്ടാരക്കര: കരീപ്രയില്‍ പനിയും ഛര്‍ദ്ദിയുമായി ചികിത്സയിലായിരുന്ന ബാലിക മരിച്ചു. കരീപ്ര പ്ലാക്കോട് ലാല്‍ ഭവനില്‍ സജിലാലിന്റെയും ശരണ്യയുടെയും മകള്‍ ശ്രീലക്ഷ്മി.എസ്.ലാലാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് ഛര്‍ദിയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രീലക്ഷിമി 21ന് നെടുമണ്‍കാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു.
മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങിയ ശ്രീലക്ഷ്മിയ്ക്ക് ഇന്നലെ പുലര്‍ച്ചെ മുതല്‍ വീണ്ടും രോഗം മൂര്‍ച്ഛിച്ചു. അവശതയിലായ കുടിയെ ഉടന്‍ തന്നെ മീയണ്ണൂരിലെ സ്വകര്യ മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനുമായി മൃതദേഹം പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പിതാവ് സജിലാലിന് കാര്ണാടകത്തിലയിരുന്നു ജോലി. നാട്ടിലെത്തി സജിലാല്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നു. സാജിലാല് നാട്ടില്‍ വന്നത് മുതല്‍ ശ്രീലക്ഷിയും മാതാവ് ശരണ്യയും ഒരു വയസുള്ള സഹോദരി ശ്രീഷയും വീടിന് സമീപത്തുള്ള സജിലാലിന്റെ സഹോദരിയുടെ വീട്ടിലേക്ക് മാറിയിരുന്നു. ചൊവ്വാഴ്ച സജിലാലിന്റെ നിരീക്ഷണ കാലയളവ് 14 ദിവസം കഴിഞ്ഞിരുന്നുവെങ്കിലും എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശരണ്യയും മക്കളും വീട്ടിലേക്ക് പോയിരിന്നില്ല. പ്ലാക്കോട് എല്‍.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ശ്രീലക്ഷ്മി. സംസ്കാരം കൊവിഡ് പരിശോധന ഫലം വന്ന ശേഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: