പട്ടാമ്പി: ഗവ. സംസ്‌കൃത കോളേജിലെ കൊറോണ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. ആദ്യം 80 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മൊത്തം ആയിരത്തിലധികം ബെഡുകളുള്ള സെന്ററാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ തന്നെ ഏറ്റവും വലിയ ഒറ്റ സെന്ററാവും ഇത്. യുദ്ധകാലാടിസ്ഥാനത്തില്‍ ഇതിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
സിഎഫ്എല്‍ടിസിയുടെ ചെയര്‍മാന്‍ നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍മാന്‍ നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും, കണ്‍വീനര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുള്‍ റഹിമാന്‍, ജോ. കണ്‍വീനര്‍ നഗരസഭ റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ. കണ്ണയ്യന്‍ എന്നിവരുമാണ്. പട്ടാമ്പി നഗരസഭ സിഎഫ്എല്‍ടിസി യുടെ നോഡല്‍ ഓഫീസറായി കെ. കണ്ണയ്യനെ നിയമിച്ചു. മെഡിക്കല്‍ നോഡല്‍ ഓഫീസര്‍ ഡോ. അഞ്ജുരാജ് ആണ്.
മത്സ്യമാര്‍ക്കറ്റിലെ രോഗബാധയുമായി ബന്ധപ്പെട്ട് ആന്റിജന്‍ ടെസ്റ്റുകള്‍ ചെയ്യുന്നത് തുടരും. ഇന്ന് മുതുതല പഞ്ചായത്തിലെ പറക്കാട്ടുള്ള വിപി പാലസിലാണ് ടെസ്റ്റ് നടത്തുക. മുതുതല പഞ്ചായത്തിലുള്ളവര്‍ക്ക് പുറമേ പരുതൂര്‍, കൊപ്പം,തിരുവേഗപ്പുറ പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്കും പട്ടാമ്പി മുന്‍സിപ്പാലിറ്റിയില്‍ ഉള്ളവര്‍ക്കും പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: