മാഞ്ചസ്റ്റര്‍: കൊറോണ ചട്ടം ലംഘനത്തെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്തായി ഐസൊലേഷനില്‍ കഴിയുമ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ തനിക്ക് വംശീയാധിക്ഷേപം നേരിടേïിവന്നതായി ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. മൂന്നാം ടെസ്റ്റിന് മുമ്പ് മാനസിക പരിമുറുക്കത്തില്‍ നിന്നു കരകയറാനുള്ള തയ്യാറെടുപ്പിലാണെന്നും ആര്‍ച്ചര്‍ പറഞ്ഞു.
തനിക്കെതിരെയുണ്ടായ വംശീയാധിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ ആര്‍ച്ചര്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. നടപടി സ്വീകരിക്കണമെന്ന് ആര്‍ച്ചര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു.
ഡെയ്ലി മിറര്‍ പത്രത്തിലെ കോളത്തിലാണ് ആര്‍ച്ചര്‍ വംശീയാധിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ബോര്‍ഡിനോട് ആവശ്യപ്പെടുകയും ചെയ്തു.
മാഞ്ചസ്റ്റിലെ രണ്ടാം ടെസ്റ്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ബയോ സെക്യുലര്‍ ബബിള്‍ ചട്ടം ലംഘിച്ചതിന് ആര്‍ച്ചറെ ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്താക്കിയത്. ചട്ടം ലംഘിച്ച ആര്‍ച്ചറില്‍ നിന്ന് പിഴ ഈടാക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. അഞ്ചു ദിവസം ഐസോലേഷില് പോയ ആര്‍ച്ചര്‍ ഈ കാലയളവില്‍ രണ്ട് തവണ കൊറോണ പരിശോധനയ്ക്കും വിധേയനായി. രണ്ട് തവണയും പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആര്‍ച്ചര്‍ക്ക് മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ അര്‍ഹത ലഭിച്ചു. എന്നാല്‍ മാനസികനില ശരിയല്ലാത്ത സാഹചര്യത്തില്‍ ആര്‍ച്ചര്‍ മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യത കുറവാണ്.
മൂന്നാം ടെസ്റ്റ് നാളെ മാഞ്ചസ്റ്റില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: