ന്യൂഡല്‍ഹി:ഒറ്റദിവസം കൊണ്ട് രാജ്യത്ത് കൊവിഡ് -19 രോഗമുക്തരുടെ എക്കാലത്തെയും ഉയര്‍ന്ന എണ്ണം രേഖപ്പെടുത്തി. 24 മണിക്കൂറിനുള്ളില്‍ 28,472 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ സുഖം പ്രാപിച്ച രോഗികളുടെ ആകെ എണ്ണം 7,53,049 ആയി. ഇതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 63.13% ആയി ഉയര്‍ന്നു.
രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതോടെ രോഗമുക്തി നേടിയവരുടെയും ചികില്‍സയില്‍ ഉള്ളവരുടെയും( ഇന്ന് 4,11,133) എണ്ണം തമ്മിലുള്ള അന്തരം കൂടി വരുന്നു .രോഗികളും സുഖം പ്രാപിച്ചവരും തമ്മിലുള്ള വ്യത്യാസം 3,41,916 ആയി. ഈ വ്യത്യാസം ക്രമേണ മെച്ചപ്പെട്ടുകൊണ്ട് ഇരിക്കുകയാണ് .
ദേശീയ തലത്തില്‍ രോഗമുക്തി നിരക്ക് മെച്ചപ്പെട്ടപ്പോള്‍, 19 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന രോഗമുക്തി നിരക്ക് രേഖപ്പെടുത്തുന്നു. ന്യൂഡല്‍ഹി എയിംസും സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മികവിന്റെ കേന്ദ്രങ്ങള്‍ എന്നിവയും തീവ്രപരിചരണത്തിലുള്ള രോഗികള്‍ക്ക് നല്കുന്ന മികച്ച ചികിത്സ, ഗൗരവത്തോടെയുള്ള പരിചരണം എന്നിവ മൂലം ഇന്ത്യയിലെ മരണനിരക്ക് കുറയ്ക്കാന്‍ സഹായിച്ചു. മരണനിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര-സംസ്ഥാന സഹകരണത്തിന്റെ മാര്‍ഗമാണ് ന്യൂഡല്‍ഹിയിലെ എയിംസിന്റെ ഇ—ഐസിയു പ്രോഗ്രാം. ആഴ്ചയില്‍ രണ്ടുതവണ നടത്തുന്ന ഈ ടെലി-കണ്സള്ട്ടേഷന് സെഷനുകള്‍ തീവ്രപരിചരണത്തിലുള്ള രോഗികളുടെ ആരോഗ്യ പരിപാലനത്തില്‍ വിദഗ്ധര്‍ പങ്കിട്ട അനുഭവങ്ങളും സാങ്കേതിക ഉപദേശങ്ങളും വഴി സംസ്ഥാനങ്ങളിലെ കോവിഡ് —19 ആശുപത്രികള്‍ക്ക് ഉപദേശവും പിന്തുണയും നല്കി. ആരോഗ്യ ജീവനക്കാരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രയത്നം മൂലം രോഗമുക്തി നിരക്ക് മെച്ചപ്പെടുകയും കോവിഡ് മരണങ്ങള് തുടര്‍ച്ചയായി കുറയുകയും ചെയ്യുന്നു. മരണ നിരക്ക് നിലവില്‍ 2.41% ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: