കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക്. ഇന്നലെ പണ്ടാരതുരുത്തില്‍ 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ രോഗികളുടെ എണ്ണം 35 ആയി.
ആലപ്പാട് പഞ്ചായത്തിലെ സ്ഥിരതാമസക്കാരനായ പോസ്റ്റല്‍ ജീവനക്കാരനില്‍ നിന്നാണ് ഇവിടെ രോഗം പകര്‍ന്നത്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിനിടെ പോസ്റ്റല്‍ ജീവനക്കാരന് പനിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 3ന് ആലപ്പാട് ഹെല്ത്ത്സെന്ററുമായി ബന്ധപ്പെട്ടിട്ടും കോവിഡ് പരിശോധന നടത്താന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് 14ന് ഓച്ചിറ സിഎച്ച്സിയില് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും മൂന്നാം തീയതി മുതല്‍ ഇയാളുമായി സമ്പര്ക്കത്തിലായവര്ക്കാണ് കോവിഡ് പിടിപെട്ടതെന്നും പോസ്റ്റല്‍ ജീവനക്കാരന് പറയുന്നു.
ഇന്നലെ 103 പേരുടെ സ്രവ പരിശോധനയാണ് നടന്നത്. സാമൂഹിക വ്യാപനത്തിലെ ലക്ഷണം ഉള്ളതിനാല്‍ 14-ാം വാര്‍ഡിലെ മുഴുവന്‍ ആള്‍ക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: