കൊച്ചി: പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ കടുത്ത നിലപാടുമായി ഹൈക്കോടതി. പ്രളയ ദുരിതാശ്വാസ നിധിയില്‍ സ്കൂള്‍ കുട്ടികളുടെ വരെ സംഭാവനയുണ്ടെന്നും വെട്ടിപ്പ് നടത്തിയവരെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ പ്രതി വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി കടുത്ത നിലപാട് സ്വീകരിച്ചത്. പ്രതിക്ക് ജാമ്യം നല്‍കിയാത് അത് തെറ്റായ സന്ദേശമാവും. അതിനാല്‍ ഒരു ന്യായീകരണവും ഇക്കാര്യത്തില്‍ ഉയര്‍ത്താന്‍ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.
നേരത്തെ, പ്രളയ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ വിഷ്ണു പ്രസാദിന് ജാമ്യം ലഭിച്ചിരുന്നു. പോലീസ് കൃത്യസമയത്ത് കുറ്റപത്രം നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇത്. സംഭവം വിവാദമായതോടെ രണ്ടാമത്തെ കേസില്‍ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
എറണാകുളം കളക്ട്രേറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന വിഷ്ണു പ്രസാദ് പ്രളയ ദുരിതാശ്വാസ ഫണ്ടായി ലഭിച്ച ഒരു കോടി പതിമൂന്ന് ലക്ഷം രൂപയില്‍ 48.3 ലക്ഷം മാത്രമാണ് ട്രഷറിയില്‍ അടച്ചത്. ബാക്കി പണം തട്ടിച്ചുവെന്നായിരുന്നു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: