കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ നാലിടങ്ങളില്‍ കര്‍ശന ജാഗ്രത ഇവിടങ്ങളിലുള്ളവര്‍ റും ക്വാറന്റൈനില്‍ പോകണം. ജൂലൈ അഞ്ചിനോ അതിന് ശേഷമോ കാസര്‍കോട് മാര്‍ക്കറ്റില്‍ പോയവര്‍, ചെങ്കളയില്‍ ആക്സിഡന്റില്‍ മരിച്ച വ്യക്തിയുടെ വീട് ജൂലൈ മൂന്നിനോ അതിന് ശേഷമോ സന്ദര്‍ശിച്ചവര്‍, ജൂലൈ ആറിനോ അതിന് ശേഷമോ കുമ്പള മാര്‍ക്കറ്റില്‍ പോയവര്‍, ജൂലൈ 12നോ അതിന് ശേഷമോ മഞ്ചേശ്വരം പഞ്ചായത്തില്‍ 11, 13, 14 വാര്‍ഡുകളില്‍ ഫുട്ബോള്‍ കളികളില്‍ ഏര്‍പ്പെട്ടവരും ഉള്‍പ്പെടെ ഈ നാല് പ്രദേശങ്ങളിലുള്ളവര്‍ നിര്‍ബന്ധമായും 14 ദിവസത്തേയ്ക്ക് റൂം ക്വാറന്റൈനില്‍ പോകണമെന്ന് ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു അറിയിച്ചു.
ഇവര്‍ യാതൊരു കാരണവശാലും കുടുംബങ്ങളോ പൊതുജനങ്ങളുമായോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ഈ പ്രദേശങ്ങളിലും സമ്പര്‍ക്കത്തിലൂടെ ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: