കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ ഭീകര പ്രവര്‍ത്തന ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). സ്വര്ണക്കൈമാറ്റത്തിനു പകരം ലഭിച്ച പണം രാജ്യ വിരുദ്ധ പ്രവര്ത്തനത്തിനുപയോഗിച്ചുവെന്ന് പ്രതികള്‍ സമ്മതിച്ചതായും കസ്റ്റഡി അപേക്ഷയില്‍ എന്‍ഐഎ കോടതിയെ അറിയിച്ചു. സ്വപ്നയെയും സന്ദീപിനെയും നാല് ദിവസത്തേക്കുകൂടി കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ സ്വര്‍ണം കടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. പെരിന്തല്‍മണ്ണയില്‍നിന്ന് പിടിയിലായ, കെ.ടി. റമീസാണ് കേസിലെ മുഖ്യകണ്ണി. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള റമീസിനെ പ്രതി ചേര്‍ക്കാന്‍ നടപടി തുടങ്ങിയെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. ലോക്ഡൗണ്‍ അവസരമാക്കി കൂടുതല്‍ സ്വര്‍ണം കടത്താന്‍ റമീസ് നിര്‍ബന്ധിച്ചെന്ന് നാലാംപ്രതി സന്ദീപ് നായര്‍ മൊഴി നല്കി. അവസരം മുതലാക്കി കൂടുതല്‍ സ്വര്‍ണം കടത്താന്‍ റമീസ് പദ്ധതി തയാറാക്കിയെന്നും വെളിപ്പെടുത്തലിലുണ്ട്. നയതന്ത്ര ബാഗേജ് സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചത് റമീസിന്റെ ബുദ്ധിയാണ്.
സ്വര്‍ണക്കടത്തില്‍ വലിയ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്ന് രണ്ടാംപ്രതി സ്വപ്നയും നാലാംപ്രതി സന്ദീപും വെളിപ്പെടുത്തിയതായി എന്‍ഐഎ പറയുന്നു. സ്വപ്നയ്ക്ക് കേസിലെ ഒന്നാംപ്രതി പി. എസ്. സരിത്തുമായും സന്ദീപ് നായരുമായും അടുത്ത ബന്ധമാണ്്. ഇവരെല്ലാവരും സ്വര്‍ണക്കടത്തിന് പണം കൈപ്പറ്റി. സരിത്താണ് പണം കൈമാറിയിരുന്നത്. വിവിധ ബാങ്കുകളിലും ബാങ്കിതര സ്ഥാപനങ്ങളിലും സ്വപ്ന പണം നിക്ഷേപി
ച്ചു. ബാങ്ക് ലോക്കറുകളിലും പണം സൂക്ഷിച്ചു. സ്വപ്നയുടെ ആറ് മൊബൈല്‍ ഫോണുകളും രണ്ട് ലാപ് ടോപ്പുകളും തുറന്നു പരിശോധിച്ചു. വാട്സ്ആപ്പ് അക്കൗണ്ടില്‍ സരിത്തുമായും യുഎഇ കോണ്‍സുലേറ്റ് അധികൃതരുമായും കസ്റ്റംസ് പിടിച്ചുവച്ച നയതന്ത്ര ബാഗേജിനെക്കുറിച്ച് കൈമാറിയ സന്ദേശങ്ങള്‍ കണ്ടെത്തി. കുറെ സന്ദേശങ്ങള്‍ മായ്ച്ചു കളഞ്ഞിട്ടുമുണ്ട്. സന്ദീപിന്റെയും സ്വപ്
നയുടെയും ടെലഗ്രാം, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ഇമെയില്‍ അക്കൗണ്ടുകളും പരിശോധിച്ചു. സുപ്രധാന വിവരങ്ങള്‍ പലതും അതിലുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. പ്രതികളുടെ ഗൂഢാലോചനയുടെ ദൃശ്യങ്ങള്‍ ഉണ്ടെന്നുകരുതുന്ന ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ (ഡിവിആര്‍) സന്ദീപില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ അവര്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും പിടികിട്ടാത്ത വിധം ഒളിവില്‍ പോകുമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഐഎ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: