തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് പ്രകാരം കേരള പോലീസില്‍ നിന്നു കാണാതായ തോക്കുകളും വെടിയുണ്ടകളും പോയത് മുഖ്യമന്ത്രി പിണറാജിയ വിജയന്റെ ആത്മമിത്രം കിരണ്‍ മാര്‍ഷല്‍ സെക്രട്ടറി ആയുള്ള റെഫിള്‍ ക്ലബിലേക്കെന്ന് സൂചിപ്പിച്ച് ബിജെപി. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ആലപ്പുഴ ജില്ലാ റൈഫിള്‍ ക്ലബ് എന്നു വ്യക്തമാക്കാതെ ഇക്കാര്യം ആരോപിച്ചത്. കാണാതായ ആറു തോക്കുകളും വെടിയുണ്ടകളും പോയത് ഒരു റൈഫിള്‍ ക്ലബിലേക്ക് ആണെന്നും വിവാദം കത്തിയതോടെ അവ തിരികെ എത്തിക്കുകയായിരുന്നെന്നും രാജേഷ് ആരോപിച്ചു.
എസ്എപി ക്യാംപില്‍ നിന്ന് വന്‍പ്രഹരശേഷിയുള്ള തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജിയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. ഇരുപത്തഞ്ച് ഇന്‍സാസ് റൈഫിളുകളും പന്ത്രണ്ടായിരത്തി അറുപത്തൊന്ന് വെടിയുണ്ടകളും നഷ്ടപ്പെട്ടെന്നാണു സിഎജി കണ്ടെത്തിയത്. തോക്കുകള്‍ എആര്‍ ക്യാംപില്‍ നല്‍കിയെന്ന എസ്എപി കമന്‍ഡാന്റിന്റെ വാദം സിഎജി തള്ളി. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
എസ്എപി ക്യാംപില്‍ അസിസ്റ്റന്‍ഡ് കമന്‍ഡാന്റുമായി ചേര്‍ന്ന് ഓഡിറ്റ് ചെയ്തപ്പോഴാണു പൊലീസിന്റെ ഗുരുതര വീഴ്ചകള്‍ വെളിച്ചത്തായത്. ഇരുപത്തഞ്ച് 5.56 എം.എം ഇന്‍സാസ് റൈഫിളുകള്‍ എവിടെപ്പോയെന്ന ഒരു വിവരവുമില്ല. പന്ത്രണ്ടായിരത്തി അറുപത്തിയൊന്ന് വെടിയുണ്ടകളും കാണാനില്ല. തെറ്റ് മറച്ചുവെയ്ക്കാന്‍ വ്യാജ വെടിക്കോപ്പുകള്‍ പകരം വച്ചുവെന്ന ഗുരുതര തെറ്റും അന്വേഷണത്തില്‍ കണ്ടെത്തി.
ഓട്ടമാറ്റിക് തോക്കുകള്‍ക്കായുള്ള 7.62 എം.എം വെടിയുണ്ടകള്‍ നേരത്തേ കുറവായിരുന്നെന്ന വിവരം മൂടിവെയ്ക്കാനുള്ള ശ്രമവും ഓഡിറ്റ് കണ്ടുപിടിച്ചു. സംഭവം വിവാദമായതോടെ ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരിയെ അന്വേഷിക്കാന്‍ നിയോഗിക്കുകയും തോക്കുകള്‍ ഒന്നും നഷ്ടമായില്ലെന്നും കണ്ടെത്തുകയുമായിരുന്നു. ഇതിലും അന്ന് ദുരൂഹത ആരോപിച്ചിരുന്നു. ഇപ്പോള്‍ ഇതു സംബന്ധിച്ചാണ് പുതിയ ആരോപണം ശക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: