മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് തിരിച്ചെത്തി. ആദ്യ കളിയില്‍ തോറ്റ ഇംഗ്ലീഷുകാര്‍ രണ്ടാം ടെസ്റ്റ് 113 റണ്‍സിന് ജയിച്ചു. സ്‌കോര്‍: ഇംഗ്ലണ്ട്-469/9 ഡിക്ല., 129/3 ഡിക്ല., വെസ്റ്റിന്‍ഡീസ്-287, 198. മൂന്നു മത്സര പരമ്പരയിലെ അവസാനത്തേത് 24 മുതല്‍.
ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മത്സരം ഇംഗ്ലണ്ടിന്റെ കൈയിലെത്തിച്ചത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിയും (176), രണ്ടാമത്തേതില്‍ അര്‍ധശതകവും (78), മത്സരത്തിലാകെ മൂന്നു വിക്കറ്റുമെടുത്ത സ്റ്റോക്‌സാണ് കളിയിലെ താരം.
ജയിക്കാന്‍ 312 റണ്‍സ് ലക്ഷ്യവുമായി രണ്ടാമിന്നിങ്‌സിനിറങ്ങിയ വിന്‍ഡീസിന്റെ പോരാട്ടം 198ല്‍ അവസാനിച്ചു. ഷംമ്ര ബ്രൂക്‌സിന്റെയും (61), ജെര്‍മെയ്ന്‍ ബ്ലാക്‌വുഡിന്റെയും (55) അര്‍ധശതകങ്ങളും നായകന്‍ ജേസണ്‍ ഹോള്‍ഡറുടെ (35) ചെറുത്തു നില്‍പ്പും വിന്‍ഡീസിനെ തുണച്ചില്ല. മൂന്നു വിക്കറ്റെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വീതം ഇരകളെ കണ്ടെത്തിയ ക്രിസ് വോക്‌സ്, ഡോം ബെസ്, ബെന്‍ സ്റ്റോക്‌സ് എന്നിവരും ചേര്‍ന്ന് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: