കണ്ണൂര്‍: ജില്ലയില്‍ ഹോം ക്വാറന്റൈന് വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് പൊലീസിനെ സഹായിക്കാന്‍ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്ക്വാഡിനെ നിയോഗിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. തദ്ദേശസ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന രണ്ട് സര്‍ക്കാര്‍ അധ്യാപകര്‍, ബന്ധപ്പെട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍/ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരാണ് സ്ക്വാഡിലെ മറ്റ് അംഗങ്ങള്‍.
ആവശ്യമെങ്കില്‍ എന്‍എസ്എസ്, എസ്പിസി, എന്‍സിസി വളണ്ടിയര്‍മാരെയും അംഗങ്ങളാക്കാം. ബന്ധപ്പെട്ട പോലിസ് സ്റ്റേഷനിലെ എസ്എച്ച്ഒയുമായി സഹകരിച്ചാണ് സ്ക്വാഡ് പ്രവര്‍ത്തിക്കേണ്ടത്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് അവര്‍ ക്വാറന്റൈന് വ്യവസ്ഥകള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുക, പ്രദേശത്ത് വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് ഈ സ്പെഷ്യല്‍ സ്ക്വാഡിന്റെ ചുമതല. ഇതിനായി കടകള്‍, ഷോപ്പിങ്ങ് മാളുകള്‍, ആരാധനാലയങ്ങള്‍ എന്നിവ സ്പെഷ്യല്‍ സ്ക്വാഡ് സന്ദര്‍ശിച്ച് പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: