തെന്നിന്ത്യന്‍ താരം അര്ജുന് സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്ജുന് കൊറോണ സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ നടിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൊറോണ സ്ഥിരീകരിച്ചതിനാല്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ പരിശോധന നടത്തണമെന്നും ഐശ്വര്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണെന്നും ഐശ്വര്യ അറിയിച്ചു. അന്തരിച്ച നടന് ചിരഞ്ജീവി സര്‍ജയുടെ സഹോദരന് ധ്രുവ സര്‍ജക്കും ഭാര്യ പ്രേരണയ്ക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: