കൊച്ചി : എറണാകുളം ജില്ലയില്‍ കൊറോണ വൈറസ് വ്യാപകമാകുന്നു. ഏലൂരില്‍ മാത്രം ആറ് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ അഞ്ച് പേര് ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം ചേരാനല്ലൂര്‍ പോലീസ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാളുടെ കുടുംബാംഗങ്ങള്ക്കാണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ രോഗബാധിതയായ സ്ത്രീ സന്ദര്‍ശിച്ച ഏലൂര്‍ പാതാളം ഇഎസ്ഐ ഹോസ്പിറ്റലില്‍ ചികിത്സയ്ക്കെത്തിയ മറ്റൊരു സ്ത്രീക്കാണ് അടുത്ത രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ ഇടപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം, സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാല്‍ രോഗബാധിതയായ സ്ത്രീ അതിനു തലേന്നാണ് ഇഎസ്ഐ ആശുപത്രിയില്‍ എത്തിയത്. എട്ട് ജീവനക്കാരെ ക്വാറന്റൈനില്‍ വിട്ടതല്ലാതെ കൊറോണ രോഗി സന്ദര്‍ശിച്ച സ്ഥലങ്ങള്‍ അണു വിമുക്തമാക്കുന്നതിനായി ആശുപത്രി സൂപ്രണ്ട് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. രോഗം സ്ഥിരീകരിച്ച സ്ത്രീ ഇവിടെ സന്ദര്‍ശിച്ചശേഷം ആശുപത്രി അണുവിമുക്തമാക്കണമെന്ന് പലതവണ ആവശ്യം ഉയര്‍ന്നതാണ്. എന്നാല്‍ സൂപ്രണ്ട് ദേവദാസ് ഇതെല്ലാം തതള്ളിക്കളയുകയായിരുന്നു. കൂടാതെ ഹോസ്പിറ്റലിലെ ഫിവര്‍ ക്ലിനിക് സ്റ്റാഫില്‍ ഉള്ളവര്‍ മാസ്ക് മാത്രമായാണ് രോഗികളെ ചികിത്സിക്കുന്നത്. ഇവര്‍ക്ക് പിപിഇ കിറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനും ഇയാള്‍ തയ്യാറായിട്ടില്ല.
അതിനിടെ ഇഎസ്ഐ ആശുപത്രിയില്‍ നിന്ന് രോഗബാധയേറ്റ സ്ത്രീയുടെ അടുത്ത ബന്ധു ഏലൂര്‍ ഫാക്ടിലും ജോലി ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ജീവനക്കാരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: