കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കാന്‍ കേരളത്തില്‍ അഞ്ച് കേന്ദ്ര ഏജന്‍സികള്‍. ആദ്യമായാണ് അഞ്ച് ഏജന്‍സികളുടെ സംയുക്ത അന്വേഷണം ഒരു കേസിലുണ്ടാകുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മേല്‍നോട്ടത്തിലാണ് ഈ ഏജന്‍സികളുടെ പ്രവര്‍ത്തന സംയോജനം. ഓരോ ഏജന്‍സികള്‍ക്കും അന്വേഷണ വിഷയവും മാര്‍ഗനിര്‍ദേശവും വരെ നിശ്ചയിച്ചിട്ടുണ്ട്.
ഡയറക്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ), കസ്റ്റംസ് (പ്രിവന്റീവ്) ഡിവിഷന്‍ എന്നീ അഞ്ച് ഏജന്‍സികള്‍ അന്വേഷണത്തിലുണ്ട്.
സ്വര്‍ണക്കടത്തിലെ ഹവാല ഇടപാട്, അതിലെ ഭീകര സംഘടനകളുടെ പങ്ക്, ചെറുതും വലുതുമായ കള്ളക്കടത്തുകാര്‍, ചില സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ശൃംഖലയെക്കുറിച്ച് ഏറെക്കാലം നിരീക്ഷിച്ച ശേഷം, ഏജന്‍സികളുടെ റിപ്പോര്‍ട്ടു പ്രകാരം കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയായിരുന്നു.
കസ്റ്റംസിന് വിദേശ രാജ്യങ്ങളില്‍ അന്വേഷണത്തിനും ഇടപെടാനും പരിമിതിയുണ്ട്. ആ ജോലികള്‍ എന്‍ഐഎയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കസ്റ്റംസ് കേരള ഘടകം സംസ്ഥാനത്ത് നടക്കുന്ന ഇടപാടുകള്‍ അന്വേഷിക്കും. റവന്യൂ ഇന്റലിജന്‍സ് സംസ്ഥാനാന്തര ഇടപാടുകളില്‍ അന്വേഷിച്ച് നടപടിയെടുക്കും. ഐബിയാണ് വിവിധ രഹസ്യ ഇടപാടുകള്‍ കണ്ടെത്തുന്നത്. രാഷ്‌ട്രീയ-വ്യവസായ മേഖലയ്‌ക്ക് കേസുകളിലെ ബന്ധം അന്വേഷിക്കുന്നതും ഐബിയാണ്. ഇടപാടിലെ ഭീകര സംഘടനകളുടെ ബന്ധവും എന്‍ഐഎയുടെ അന്വേഷണച്ചുമതലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: