തിരുവനന്തപുരം: കോവിഡിന്റെ ആദ്യഘട്ടത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറവ് കേരളത്തിലായിരുന്ന സമയത്താണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. ഭൂരിപക്ഷം അന്താരാഷ്ട്ര മാധ്യമങ്ങളിലും കേരളത്തിലെ ഇടതുസര്‍ക്കാരിനെയും ആരോഗ്യവകുപ്പിനേയും പുകഴ്ത്തിയുള്ള ലേഖനങ്ങളായിരുന്നു. എല്ലാ ലേഖനങ്ങള്‍ക്കും സമാന സ്വഭാവം കണ്ടതോടെ ഇതു ഇടതുകേന്ദ്രങ്ങള്‍ നടത്തുന്ന പിആര്‍ വര്‍ക്കാണെന്ന ആരോപണം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രശസ്തമായ ബിബിസി ചാനല്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ അഭിമുഖവും സംപ്രേഷണം ചെയ്തത്. ഇടതു കേന്ദ്രങ്ങളും സൈബര്‍ സഖാക്കളും ഇതിനെ വന്ആഘോഷമാക്കി മാറ്റുകയും ചെയ്തു. അക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ ദിവസവും പത്രസമ്മേളനം നടത്തി സര്‍ക്കാരിന്റെ മികവ് അറിയിക്കുകയും ചെയ്തു. എന്നാല്‍, ഒന്നരമാസത്തിനിപ്പുറം മിക്ക സംസ്ഥാനങ്ങളും കോവിഡിനെ പിടിച്ചു കെട്ടുന്നതില്‍ വിജയിച്ചോള്‍ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകകയാണ്. അന്നു ഇടതുസര്‍ക്കാരിനെ പ്രകീര്‍ത്തിച്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തുകയാണ്.
ഇതില്‍ പ്രധാനമാണ് ബിബിസി തന്നെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. കേരളത്തിന്റെ വിജയഗാഥ എങ്ങനെ മോശമായി എന്ന തലക്കെട്ടില്‍ ബിബിസിയുടെ ഇന്ത്യ കറസ്പോണ്ടന്റും ഫീച്ചര്‍ ആന്‍ഡ് അനാലിസിസ് എഡിറ്ററുമായ സൗതിക് ബിശ്വാസ് ആണ് ലേഖനം എഴുതിയിരിക്കുന്നത്.
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ആഘോഷം അനവസരത്തിലായിരുന്നെന്ന് വ്യക്തമാകുന്നതായി കണക്കുകള്‍ ഉദ്ധരിച്ച് ലേഖനം വ്യക്തമാക്കുന്നു. മാത്രമല്ല, കേരളത്തിലെ അടക്കം മാധ്യമങ്ങള്‍ കോവിഡ് വ്യാപന തോത് സംബന്ധിച്ചു നടത്ത പ്രഖ്യാപനങ്ങള്‍ അകാലത്തിലായിരുന്നു എന്നും സൗതിക് വ്യക്തമാക്കുന്നു. രോഗത്തിന്റെ തോത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സത്യസന്ധമായിരുന്നില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ കോവിഡ് സംബന്ധിച്ച് ഇടതു മാധ്യമങ്ങള്‍ അടക്കം നടത്തിയത് സര്‍ക്കാരിന്റെ പിആര്‍ വര്‍ക്കാണെന്ന് സൂചിപ്പിക്കുകയാണ് ബിബിസിയും. ഇതോടെ, പിണറായി സര്‍ക്കാരിനു നേരേ വിഷയത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ബിബിസി ലേഖനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: