പാരീസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിന് ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന് വര്‍ഷന്തോറും നല്കി വരുന്ന ബാലണ്‍ ഡി ഓര് പുരസ്കാരം ഈ വര്‍ഷം നല്‍കില്ല. കൊറോണ മഹാമാരിയെ തുടര്‍ന്ന് ഫുട്ബോള്‍ സീസണ് തടസ്സപ്പെട്ട സാഹചര്യത്തിലാണ് അവാര്‍ഡ് നല്‍കേണ്ടെന്ന് തീരുമാനിച്ചതായി ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന് എഡിറ്റര്‍ പാസ്ക്കല്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.
അസാധാരണമായ വര്‍ഷമാണിത്. മറ്റ് വര്‍ഷങ്ങളെപ്പോലെ പരിഗണിക്കാനാവില്ല. കൊറോണ കാലത്ത് ചില ഫുട്ബോള്‍ നിയമങ്ങള്‍ പരിഷ്കരിച്ചു. സീസണ് തുടങ്ങുന്ന സമയത്തെ നിയമങ്ങളും അവസാനിക്കുന്ന സമയത്തെ നിയമങ്ങളും വ്യത്യസ്ഥമാണ്. ഈ സാഹചര്യത്തില്‍ ഈ വര്‍ഷം അവാര്‍ഡ് നല്‍കേണ്ടെന്ന് തീരുമാനിച്ചതെന്ന് പാസ്ക്കര് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പുരുഷ വിഭാഗത്തില്‍ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസിക്കാണ് ഈ പുരസ്കാരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: