മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് – വിന്‍ഡീസ് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 312 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തുന്ന വിന്‍ഡീസ് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ്് എടുത്തിട്ടുണ്ട്. അര്‍ധ സെഞ്ചുറി കുറിച്ച ബ്രൂക്‌സും (60) ക്യാപ്റ്റന്‍ ഹോള്‍ഡറും (5)പുറത്താകാതെ നില്‍ക്കുകയാണ്.
ജോണ്‍ ക്യാംപ്ബല്‍ (4), ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (12) ഷായ് ഹോപ്പ് (7) , റോസ്റ്റണ്‍ ചെയ്‌സ് (6), ബ്ലാക്ക്‌വുഡ് (55), ഡൗറിച്ച് (0) എന്നിവരാണ് പുറത്തായത്.
ഒന്നാം ഇന്നിങ്‌സില്‍ 182 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് മൂന്ന് വിക്കറ്റിന് 129 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തതോടെയാണ് വിന്‍ഡീസിന്റെ വിജയലക്ഷ്യം 312 റണ്‍സായത്. ഇംഗ്ലണ്ടിന്റെ 469 റണ്‍സിന് മറുപടി പറഞ്ഞ വിന്‍ഡീസ് ഒന്നാം ഇന്നിങ്ങ്‌സില്‍ 287 റണ്‍സിന് ഓള്‍ ഔട്ടായി.
ഓപ്പണറായി ഇറങ്ങിയ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് മൂന്ന് വിക്കറ്റിന് 129 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തത്. സ്‌റ്റോക്‌സ് 57 പന്തില്‍ 78 റണ്‍സുമായി കീഴടങ്ങാതെ നിന്നു. നാല് ഫോറും മൂന്ന് സിക്‌സറും അടിച്ചു. ക്യാപ്റ്റന്‍ ജോ റൂട്ട് 22 റണ്‍സുമായി റണ്‍ഔട്ടായി. പോപ്പ് 12 റണ്‍സുമായി പുറത്താകാതെ നിന്നു.
വിന്‍ഡീസിനായി പേസര്‍ കെമര്‍ റോച്ച് ആറു ഓവറില്‍ 37 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: