പാലക്കാട്:പട്ടാമ്പി താലൂക്ക് ,നെല്ലായ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളും തീവ്ര നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 7 മണി വരെ തുറക്കാം.
ആശുപത്രി, നഴ്സിംഗ് ഹോം, ലബോറട്ടറി, ആംബുലന്‍സ്, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, ബാങ്ക്, എറ്റിഎം എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. ബാങ്കുകള്‍ 50 ശതമാനത്തില്‍ കുറവ് ജീവനക്കാരെ ഉള്‍പ്പെടുത്താവു.
ദീര്‍ഘദൂര ബസുകള്‍ കടന്നുപോകാം എന്നാല്‍ താലൂക്ക് പരിധിയില്‍ യാത്രക്കാരെ കയറ്റുവാനോ ഇറക്കാനോ പാടില്ല.
ഓട്ടോ-ടാക്സി മുതലായവ അത്യാവശ്യഘട്ടങ്ങളില്‍ നിയന്ത്രണവിധേയമായി സര്‍വീസ് നടത്താം.
നൈറ്റ് കര്‍ഫ്യു രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ. ഒത്തുചേരല്‍ പാടില. മുന്‍പ് നിശ്ചിച്ച വിവാഹങ്ങള്‍ക്ക് 25പേര്‍ക്ക് പങ്കെടുക്കാം. മരണവീടുകളില്‍ 10 പേരില്‍ കൂടുതല്‍ ഒത്തുചേരരുത്. സമരങ്ങള്‍, പ്രകടനങ്ങള്‍ ,പൊതു പരിപാടികള്‍ എന്നിവ നിരോധിച്ചു.
ആഴ്ചചന്തകളും, വഴിയോരക്കച്ചവടവും മത്സ്യ കമ്പോളങ്ങളും പൂര്‍ണ്ണമായും നിരോധിച്ചു.
ആരാധനാലയങ്ങളിലെ പ്രവേശനവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: