നീലേശ്വരം: തീരദേശ മേഖലയായ അഴിത്തലയിലെ കുടിവെള്ള പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്ത് ആരോപിച്ചു. യുവമോര്‍ച്ച തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റി ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിത്തല തീരദേശമേഖലയിലെ പ്രദേശവാസികളായ 140 ഓളം കുടുംബങ്ങള്‍ക്ക് ഉപയോഗ പ്രദമായ രീതിയില്‍ നിര്‍മ്മിച്ച ജലനിധി പദ്ധതിയിലൂടെ രണ്ട് മാസം മാത്രമാണ് ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിച്ചത്. ലക്ഷ കണക്കിന് രൂപ ചിലവഴിച്ച് കെട്ടിഘോഷിക്കപ്പെട്ട ഈ പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാക്കാതെ അധികാരികള്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുന്നതിലൂടെ അഴിമതി നടന്നിട്ട് ഉണ്ടെന്ന് വ്യക്തമാണ്.
തീരദേശവാസികളുടെ ജീവന് പുല്ല് വില കല്‍പിപ്പിക്കുന്ന രീതിയിലാണ് അധികാരികളുടെ പെരുമാറ്റം. ഇതിനെതിരെ ശക്തമായ പ്രതിഷേധപരിപാടികള്‍ നടത്തും. വരും ദിവസങ്ങളില്‍ തീരദേശവാസികളെ സംഘടിപ്പിച്ച് കൊണ്ട് ശക്തമായിട്ട് ഉള്ള അവകാശ സമരങ്ങള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്ന് വൈശാഖ് കേളോത്ത് പറഞ്ഞു.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ദാസ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയു മണ്ഡലം പ്രഭാരിയുമായ സാഗര്‍ ചാത്തമത്ത്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് പി.യു.വി ജയകുമാര്‍, ടി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ചാത്തമത്ത് സ്വാഗതവും അഖില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: