കാസര്‍കോട്: കാസര്‍കോടിന്റെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം. നിരവധി വീടുകള്‍ ഭീഷണിയിലാണ്. ആളുകള്‍ക്ക് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപ്പള മൂസോടിയിലാണ് ഏറ്റവും കൂടുതല്‍ കടലാക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കാസര്‍കോട് നെല്ലിക്കുന്ന്, കസബ, ലൈറ്റ് ഹൗസ്, ചേരങ്കൈ തുടങ്ങിയ ഭാഗങ്ങളില്‍ അതിരൂക്ഷമായ കടലാക്രണമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. കാസര്‍കോട് ലൈറ്റ് ഹൈസ് മുതല്‍ ചേരങ്കെ കടപ്പുറം വരെ തീരപ്രദേശത്ത് കടല്‍ഭിത്തിയില്ല. അശാസ്ത്രീയ നിര്‍മ്മാണം കാരണം ഭിത്തികളെല്ലാം കടലെടുത്തിരിക്കുകയാണ്. കടലാക്രമം തടുക്കാനായി ലക്ഷങ്ങള്‍ ചിലവഴിച്ച് ഗുജറാത്തില്‍ നിന്ന് പ്ലാസ്റ്റിക് ചാക്കുകളെത്തിച്ച് മണല്‍ നിറച്ച് ഭിത്തി നിര്‍മ്മിച്ചിരുന്നു. ഇതാകട്ടെ കടലെടുക്കുകയും ചെയ്തു.
മണല്‍തിട്ടകള്‍ നിര്‍മ്മിച്ച് തൊങ്ങോലയും മറ്റുമിട്ട് കടലാക്രമണത്തെ ചെറുക്കാനുള്ള ശ്രമത്തിലാണ് തീരദേശവാസികളിപ്പോള്.
നിരവധി തെങ്ങുകളും മരങ്ങളും കാര്‍ഷിക വിളകളും കടലെടുത്ത് കഴിഞ്ഞു. മൂസോടിയിലെ അബ്ദുല്ലയുടെ വീടിന്റെ തറഭാഗം വരെ വെള്ളമെത്തി. ഈ വീട് ഏത് സമയത്തും തകരുമെന്ന സ്ഥിതിയാണ്. തൊട്ടടുത്ത ആള് താമസമില്ലാത്ത രണ്ട് വീടുകളും തകര്‍ച്ചാ ഭീഷണിയിലാണ്. കടലാക്രമണ ഭീഷണിയുള്ള വീടുകളില്‍ നിന്നും ആളുകളോട് മാറി താമസിക്കാന്‍ സ്ഥലത്തെത്തിയ കുമ്പള കോസ്റ്റല്‍ പോലീസ് അധികൃതര്‍ നിര്‍ദ്ദേശം നല്കി. ഈ പ്രദേശത്ത് കടല്‍ ഭിത്തിയിലാത്തതാണ് കടലാക്രമണം രൂക്ഷമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങളായി ഈ പ്രദേശത്ത് കടലാക്രമണം രൂക്ഷമായിട്ടും ഒരു പരിഹാര നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി. വലിയപറമ്പ്, തൈക്കടപ്പുറം, പള്ളിക്കര, അജാനൂര്‍ കടപ്പുറം, തൃക്കണ്ണാട്, ഉദുമ കോടി കടപ്പുറം, ചെമ്പരിക്ക, ചേരങ്കൈ കടപ്പുറം എന്നിവിടങ്ങളിലും കടലാക്രമണം പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: