കാസര്‍ഗോഡ്: പതിനാറുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനായ പിതാവ് അടക്കം നാലുപേര്‍ പിടിയില്‍. നീലേശ്വരം തൈക്കടപ്പുറത്താണ് സംഭവം. പുഞ്ചാവി സ്വദേശി ഇജാസ് നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി എന്നിവരാണ് പിതാവിനെക്കൂടാതെ പിടിയിലായത്.
പോലീസ് സ്റ്റേഷനിലെത്തി കുട്ടി നേരിട്ട് പരാതിപ്പെടുകയായിരുന്നു. വീട്ടില്‍ വെച്ചാണ് തന്നെ നിരന്തരം പിതാവ് പീഡിപ്പിച്ചതെന്നും എട്ടാം ക്ലാസുമുതല്‍ പീഡനം നേരിട്ടിരുന്നതായും കുട്ടി മൊഴി നല്കി. ഒരു തവണ ഗര്‍ഭിണിയാകുകയും അത് അലസിപ്പിച്ചതായും കുട്ടി വെളിപ്പെടുത്തി. പിടിയിലായവരെ കൂടാതെ മറ്റു മൂന്നു പേരും പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നല്കി. ബാക്കിയുള്ളവര്‍ക്കായി തെരെച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
പീഡന വിവരം മാതാവിന് അറിയാമായിരുന്നുവെന്നും കുട്ടി പറഞ്ഞു. വിവരം അമ്മാവന് അറിഞ്ഞതോടുകൂടി പോലീസില്‍ പാരാതിപ്പെടാന്‍ കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. അമ്മാവന്റെ സംരക്ഷണയിലാണ് ഇപ്പോള്‍ കുട്ടി കഴിയുന്നത്. പിതാവ് മുന്‍പും പോക്സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള ആളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: