വാഷിംഗ്ടണ്‍: ഈ വര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ തോല്‍ക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന അഭിപ്രാഭ സര്‍വ്വേകളെല്ലാം വ്യാജമാണെന്നും ഇലക്ഷന് നടന്നാല്‍ താന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ട്രംപ് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ട്രംപ് കനത്ത പരാജയം ഏറ്റുവാങ്ങുമെന്നുള്ള അഭിപ്രായ സര്‍വേകള്‍ പുറത്തുവന്നിരുന്നു. വോട്ടര്‍മാരില്‍ 15 ശതമാനം മുന്‍തൂക്കമാണ് എതിര് സ്ഥാനാര്‍ഥി ജോ ബിഡന് സര്‍വേകള്‍ പ്രവചിച്ചത്. ഇതോടെയാണ് ട്രംപ് ‘ഫോക്സ് ന്യൂസ് സണ്‍ഡേയ്ക്ക്’ അഭിമുഖം നല്‍കിയത്.
എബിസി ന്യൂസും വാഷിംഗ്ടണ്‍ പോസ്റ്റിന്റെയും സര്‍വ്വേയാണ് ഓരോ മാസം കഴിയുമ്പോഴും ബൈഡന്റെ ജന പിന്തുണ കൂടൂന്നതായുള്ള കണക്കുകള്‍ പുറത്തുവിട്ടത്. കൊറോണ വൈറസ് പ്രതിരോധം, റേസ് റിലേഷന്‍സ്, സമ്പദ്വ്യവസ്ഥ എന്നിവയില്‍ കൊറോണ വൈറസ്, റേസ് റിലേഷന്‍സ്, സമ്പദ്വ്യവസ്ഥ എന്നീ ഘടകങ്ങളില്‍ ബൈഡന് ലീഡ് ചെയ്യുന്നുണ്ടെന്നാണ് സര്‍വേകള്‍ പ്രഖ്യാപിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റിനെതിരെയും ട്രംപ് രൂക്ഷ വിമര്‍ശനം അഭിമുഖത്തില്‍ ഉന്നയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: