കൊച്ചി: സ്വര്ണക്കടത്തുകാര് കസ്റ്റംസിന് ‘കീഴടങ്ങാന്‍ ക്യൂ’ നില്‍ക്കുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് സൂചന. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്നവരുള്‍പ്പെടെ കസ്റ്റംസിനെ കീഴടങ്ങല്‍ സന്നദ്ധത അറിയിക്കുന്നു. എന്‍ഐഎ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ആസൂത്രിതവും സംഘടിതവുമായ നീക്കമാണിതെന്നാണ് കരുതുന്നത്.
കേരളത്തില്‍ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് പിടിച്ചത് 2014ലാണ്. നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൂവാറ്റുപുഴ സ്വദേശികള്‍ പലപ്പോഴായി കടത്തിയത് 2000 കിലോ സ്വര്‍ണമാണ്. ആ കേസില്‍ കസ്റ്റംസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന മൂവാറ്റുപുഴ സ്വദേശി ജലാല്‍ അടക്കമുള്ളവരെ സ്വര്‍ണക്കടത്തു മാഫിയതന്നെ കസ്റ്റംസിനു മുന്നില്‍ എത്തിക്കുകയായിരുന്നു. സ്വര്‍ണം വാങ്ങിയവരും വിറ്റവരും കൈമാറിയവരും ആരെന്ന് കണ്ടെത്താന്‍ എന്‍ഐഎക്ക് അവസരം ഉണ്ടാകാതിരിക്കുകയാണ് ലക്ഷ്യം. ജ്വല്ലറികള്‍ക്കുവേണ്ടി നടത്തിയ കള്ളക്കടത്തെന്ന് കസ്റ്റംസിനോട് സമ്മതിക്കുകയും സ്ഥാപിക്കുകയുമാണ് ഇവരുടെ ലക്ഷ്യം.
ഇതേ കേസുകള്‍ എന്‍ഐഎ അന്വേഷിച്ച് വിരുദ്ധമായ കണ്ടെത്തലുകളിലെത്തിയാല്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ വൈരുധ്യമാണെന്ന വാദം കോടതിയില്‍ ഉയര്‍ത്തി രക്ഷപ്പെടാമെന്ന ചില നിയമ വിദഗ്ധരുടെ ഉപദേശമാണ് പുതിയ നീക്കത്തിനു പിന്നിലെന്നും സൂചനയുണ്ട്.
വര്‍ഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്നവര്‍ ഇപ്പോള്‍ കീഴടങ്ങാന്‍ മുന്നോട്ട് വന്നത് എന്‍ഐഎയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പലരും സ്വര്‍ണക്കടത്തില്‍ ചെറുകിട ജ്വല്ലറികളുടെ ബന്ധവും പേരും പറഞ്ഞ് രക്ഷപ്പെടാനുള്ള നീക്കത്തിലാണ്. കസ്റ്റംസിന് ഇതിന് അപ്പുറത്തേക്ക് അന്വേഷണത്തിന് വകുപ്പില്ല. ഫണ്ട് സമാഹരിച്ച് സ്വര്‍ണം കൊണ്ടുവന്ന് ലാഭം പങ്കിട്ടുവെന്നാണ് ഇപ്പോള്‍ കസ്റ്റംസിന്റെ പിടിയിലുള്ളവരില്‍ പലരും മൊഴി നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്തിലെ മൂന്നും നാലും തലത്തിലുള്ളവരാണ് ഇക്കൂട്ടര്‍. കസ്റ്റംസ് ആക്ട് പ്രകാരം പിഴയടച്ചും കുറഞ്ഞകാല ശിക്ഷ അനുഭവിച്ചും രക്ഷപ്പെടാം. എന്‍ഐഎ അന്വേഷിച്ചാല്‍ ഫണ്ടുപയോഗവും സംരക്ഷിക്കുന്ന രാഷ്ട്രീയ, സാമുദായിക നേതാക്കളും വരെ പിടിക്കപ്പെടാം. അതിനാല്‍ ആസൂതിതമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: