കോഴിക്കോട്: ആശുപത്രി കേന്ദ്രീകരിച്ച് പിടിച്ചുപറി പതിവാക്കിയ ആള് അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി രാജേഷ്കുമാര്‍(42)നെയാണ് ചേവായൂര്‍ പോലീസ് ശനിയാഴ്ച പിടികൂടിയത്. തലശ്ശേരിയിലെ ഒരാശുപത്രിയിലും കോഴിക്കോട്ടും ഇയാള്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. നാലോളം പിടിച്ചുപറികള്‍ ഇയാള്‍ നടത്തിയതായാണ് സൂചനയെന്ന് എസ്ഐ എം.കെ. അനില്‍കുമാര്‍ പറഞ്ഞു. വെള്ളിമാട്കുന്ന് നിര്‍മല ആശുപത്രിയില്‍ പ്രസവത്തിനായി വന്ന സ്ത്രീയുടെ കൈയില്‍ നിന്ന് പണവും രേഖകളുമടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസിലാണ് യുവാവ് കണ്ണൂര്‍ പയ്യാമ്പലത്ത് കുടുങ്ങിയത്. മോഷണ ത്തിനുപയോഗിച്ച നീല ആക്സസ് സ്കൂട്ടറും കണ്ടെടുത്തു. ആശുപത്രിയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍, സിഡിആര്‍ പരിശോധനകളിലൂടെയും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കോടതി ഇയാളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: