കൊല്ലം: ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഒരുകുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ ജില്ലയില്‍ ഇന്നലെ 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 ശതമാനം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.
ആദ്യമായാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്. 61 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നത്.
ഏഴുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും ഏഴുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. ജൂലൈ 18ന് 50.9 ശതമാനമായിരുന്നു സമ്പര്‍ക്കരോഗികളുടെ കണക്ക്, 17ന് അത് 42 ശതമാനം മാത്രമായിരുന്നു. ചിതറ, വെട്ടിക്കവല, ആലപ്പാട്, അഞ്ചല്‍ എന്നീ പ്രദേശങ്ങളിലാണ് രോഗബാധ കൂടുതല്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടുപേരാണ് രോഗമുക്തരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: