Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതീക്ഷ തകര്‍ന്ന് മത്സ്യത്തൊഴിലാളികള്‍: അനുബന്ധത്തൊഴിലാളികളും പട്ടിണിയില്‍

നീണ്ടകരയില്‍ സീസണാരംഭിച്ചതോടെ പലരും പണം കടംവാങ്ങി വള്ളങ്ങളും പുത്തന്‍വലകളും എന്‍ജിനുകളും വാങ്ങിയിരുന്നു. ഇവയെല്ലാം കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഷെഡ്ഡുകളിലേക്ക് ഒതുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 09:23 am IST
in Kerala

കൊല്ലം: കോവിഡ് സമൂഹവ്യാപന പശ്ചാത്തലത്തില്‍ മത്സ്യവ്യാപാരം നിരോധിച്ചതോടെ കടുത്ത ദുരിതത്തിലാണ് ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. പരവൂര്‍ തെക്കുംഭാഗം മുതല്‍ കരുനാഗപ്പള്ളി വരെയുള്ള തീരത്തുള്ള മത്സ്യമാണ് ജില്ലയില്‍ വ്യാപകമായി വിറ്റുപോകുന്നത്. കടുത്ത നിയന്ത്രണങ്ങളായതോടെയാണ് ജില്ലയിലെ മീന്‍പിടിത്തവും വിപണനവും റദ്ദാക്കിയത്.

നീണ്ടകരയില്‍ സീസണാരംഭിച്ചതോടെ പലരും പണം കടംവാങ്ങി വള്ളങ്ങളും പുത്തന്‍വലകളും എന്‍ജിനുകളും വാങ്ങിയിരുന്നു. ഇവയെല്ലാം കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഷെഡ്ഡുകളിലേക്ക് ഒതുക്കി. ജില്ലയില്‍ മത്സ്യത്തൊഴിലാളികളായ പുരുഷന്‍മാരും മീന്‍കച്ചവടം ചെയ്യുന്ന സ്ത്രീത്തൊഴിലാളികളും ഉള്‍പ്പെടെ 25000 അംഗീകൃത ആളുകള്‍ ഉണ്ടെന്നാണ് ഫിഷറീസിന്റെ കണക്ക്. ലേലം വിളിക്കുന്നവര്‍, മീന്‍ചുമടെടുക്കുന്നവര്‍, ഐസ് വില്‍പ്പന, വള്ളം പണിയുന്നവര്‍, വല നെയ്യുന്നവര്‍ തുടങ്ങി വിവിധ അനുബന്ധ മേഖലകളിലായി രണ്ടായിരത്തിലേറെ പേരും പണിയെടുക്കുന്നുണ്ട്. ഇവരുടെ കുടുംബങ്ങളും വരുമാനമില്ലാതെ ദുരിതത്തിലാണ്.

സീസണ്‍ ആരംഭിച്ചതോടെ വന്‍പ്രതീക്ഷകളുമായാണ് ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍നിന്ന് തൊഴിലാളികള്‍ മീന്‍പിടിത്തത്തിനെത്തിയത്. എന്നാല്‍, കോവിഡ് വ്യാപനം എല്ലാം തകര്‍ത്തു. മാര്‍ച്ച് മാസത്തില്‍ രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിപണനം ചെയ്യാന്‍ കഴിയാത്ത മീനുകളെല്ലാം ഉണക്കി സൂക്ഷിച്ചിരുന്നു. ഇവയെല്ലാം വിപണിയില്‍ എത്തിച്ചെങ്കിലും രോഗവ്യാപനം രൂക്ഷമായതോടെ ചന്തകളും അടച്ചു. ഇത് കൂനിന്മേല്‍ കുരു എന്ന പോലെയായി.

മീന്‍പിടിത്തം തുടരാനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വില്‍ക്കാനും സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആഴ്ചകളായി തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലാണ് തീരദേശവാസികള്‍. ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് പോലും സര്‍ക്കാരില്‍നിന്നും ലഭിക്കുന്നില്ല.

മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശമായ തെക്കുംഭാഗത്തും കോങ്ങാലും രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ തീരദേശത്തെ ചില്ലയ്‌ക്കല്‍, പൊഴിക്കര, അഞ്ചലാപ്പീസ്, മണിയംകുളം, പുതിയകാവ്, തെക്കുംഭാഗം നേരുകടവ് എന്നീ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണാക്കണമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിലപാട്.

Tags: മത്സ്യത്തൊഴിലാളികള്‍covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.