കൊവിഡ് മഹാമാരി ലോകത്തെയാകെ സ്തംഭിപ്പിക്കുമ്പോള്‍ അവസരങ്ങളുടെ പുതുലോകം തീര്‍ക്കുകയാണ് ഇന്ത്യ. കൊവിഡ് കാലത്ത് ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങി. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇന്ത്യയിലേക്കെത്തിയത് 1.5 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ കാലത്ത് വിവിധ എംബസികള്‍ വഴി നടത്തിയ നിര്‍ണ്ണായക നീക്കങ്ങളാണ് വമ്പന്‍ പദ്ധതികള്‍ രാജ്യത്തേക്ക് ഒഴുകിയെത്താന്‍ കാരണമായത്.
ലോക്ഡൗണില്‍ ഇന്ത്യയിലേക്കെത്തിയ പദ്ധതികള്‍
ക്വാല്‍ക്കം വെന്‍ച്വേഴ്സ്: അമേരിക്കന്‍ കമ്പനിയായ ക്വാല്‍ക്കം വെന്‍ച്വേഴ്സ് 727.5 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ജിയോ പ്ലാറ്റ്ഫോമിലേക്കാണ് നിക്ഷേപം.
തോംസണ്‍: ഫ്രാന്‍സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് കമ്പനിയായ തോംസണ്‍ ആയിരം കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഗാര്‍ഹിക ഉപഭോക്തൃ വിപണിയിലേക്കാണ് നിക്ഷേപം.
വി വര്‍ക്ക് ഗ്ലോബല്‍: 750 കോടി രൂപയുടെ നിക്ഷേപമാണ് വി വര്‍ക്ക് ഗ്ലോബലിന്റെ ഇന്ത്യന്‍ കമ്പനിയായ വി വര്‍ക്ക് ഇന്ത്യ നിക്ഷേപമിറക്കുന്നത്.
ഹിറ്റാച്ചി: ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചി 120 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ റെയില്‍വേയുടെ ഇലക്ട്രിക് ലോക്കോമോട്ടീവിലേക്ക് ട്രാന്‍സ്ഫോര്‍മേഴ്സ് നിര്‍മ്മിക്കുന്നതിനായാണ് മുതല്‍ മുടക്കുന്നത്.
കിയ മോട്ടോഴ്സ്: തെക്കന്‍ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്സ് 400 കോടി രൂപയുടെ നിക്ഷേപം ആന്ധ്രയിലെ അനന്ത്പൂര്‍ ഫാക്ടറിയില്‍ നടത്തി. 2019ല്‍ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി കിയ മാറിയതോടെയാണ് കൂടുതല്‍ നിക്ഷേപത്തിന് കമ്പനി തയാറായത്.
സൗദിയുടെ പിഐഎഫ്: സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ജിയോ പ്ലാറ്റ്ഫോമിലേക്ക് നിക്ഷേപം പ്രഖ്യാപിച്ചത് 11,000 കോടി രൂപയാണ്.
തെക്കന്‍ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹുണ്ടായ് ഇന്ത്യയിലെ അവരുടെ സാങ്കേതിക കേന്ദ്രത്തിലേക്ക് കൂടുതല്‍ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ആമസോണിന്റെ പങ്കാളികളായ എസ്ജിഎസ് അംഗീകൃത ടെസ്റ്റിങ് ലാബ്, ആക്സ്ട്രിയ കമ്പനി ക്ലൗഡ് സോഫ്റ്റ്വയര് ഡേറ്റ അനലിറ്റിക് മേഖലയില്‍ തെക്കേന്ത്യയില്‍ ഡെലിവറി സെന്റര്‍, ആപ് ബേസ് പ്ലാറ്റ്ഫോമുകളുടെ സൊലൂഷന്‍സ് നല്കുന്ന എഫ്5 കമ്പനി അവരുടെ ഇന്ത്യയിലെ ആദ്യ സെന്റര്‍, ഹരിയാനയിലെ ജജ്ജറില്‍ ജാപ്പനീസ് കമ്പനിയായ സുസുക്കി അവരുടെ പുതിയ പ്ലാന്റ്, തെക്കന്‍ കൊറിയന്‍ കമ്പനിയായ സാംസങ് നോയിഡയില്‍ സ്മാര്‍ട്ട് വാച്ച് നിര്‍മ്മാണ കേന്ദ്രം എന്നിവയും ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയിലേക്ക് എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രാലയവും വാണിജ്യ മന്ത്രാലയവും നേരിട്ട് ഏകോപനം നിര്‍വഹിച്ചുകൊണ്ടാണ് ഇത്രവലിയ നിക്ഷേപങ്ങള്‍ പ്രതിസന്ധി നാളുകളിലും ഇന്ത്യയിലേക്ക് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: