ലക്നൗ: പൗരത്വ നിയമത്തെ സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചെന്ന കാരണത്താല്‍ ഇസ്ലാം മതമൗലികവാദികളായ വിദ്യാര്‍ത്ഥികളില്‍ നിന്നു ഹിന്ദു വിദ്യാര്‍ത്ഥിനിക്കു ഭീഷണി നേരിട്ട സംഭവം വിവാദമാകുന്നു. ജൂലൈ 13ന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമായതോടെ കുറ്റാരോപിതനായ വിദ്യാര്‍ത്ഥിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് അലിഗഡ് മുസ്ലിം സര്‍വകലാശാല.
യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടന്ന ചര്‍ച്ചയിലാണ് വിദ്യാര്‍ഥിനിക്കു നേരേ ഭീഷണി ഉയര്‍ന്നത്. സഹപാഠിയായ റഹ്ബാര്‍ ഡാനിഷ് ആണ് വിദ്യാര്‍ഥിനിക്കു നേരേ പരസ്യമായി ഭീഷണി ഉയര്‍ത്തിയത്. ഇതു സംഘി കോളേജ് അല്ലെന്നും കൂടുതല്‍ കളിച്ചാല്‍ നിന്നെ ലോഹം കൊണ്ടുള്ള പര്‍ദ (ഹിജാബ്) ധരിപ്പിക്കാന്‍ അറിയാമെന്നുമായിരുന്നു ഭീഷണി. ഒപ്പം, ലൈംഗികപരമായ ആക്ഷേപവും ഉണ്ടായി. ഇതിനെതിരേ പെണ്‍കുട്ടി പരാതി നല്കി. വിഷയത്തില്‍ യുപി വനിത കമ്മിഷന് അംഗം മീന കുമാരി ഇടപെട്ടിരുന്നു. വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചു. എന്നാല്‍, വിദ്യാര്‍ഥിക്കെതിരേ നടപടിക്ക് സര്‍വകലാശാല മുതിര്‍ന്നില്ല. ഇതില്‍ പ്രതിഷേധം ശക്തമായതോടെ പരാതി നല്കി അഞ്ചു ദിവസം കഴിഞ്ഞു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് യൂണിവേഴ്സിറ്റി. പൗരത്വ നിയമത്തെ അനുകൂലിച്ച മറ്റു വിദ്യാര്‍ഥികള്‍ക്കു സമാനമായ ഭീഷണി നേരിടേണ്ടി വന്നെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: