ബീജിങ് : ചൈനയില്‍ കൊറോണ വൈറസ് വീണ്ടും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ഇത്തവണ ഷിന്‍ജിയാങ് പ്രവിശ്യയിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ക്ക് സൗജന്യമായി കൊറോണ പരിശോധനകള്‍ നല്കാന് ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഉറുംഖി എന്ന നഗരത്തില്‍ പ്രാദേശിക സമ്പര്‍ക്കത്തെ തുടര്‍ന്ന് 13 കേസുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ രോഗം വീണ്ടും വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഷിന്‍ജിയാങ് പ്രവിശ്യയിലെ ഹോട്ടലുകളും മാളുകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഉറുംഖി നഗരത്തില്‍ മാത്രം 30 കേസുകളും 41 ലക്ഷണങ്ങളില്ലാത്ത രോഗവാഹകരുമുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 പുതിയ കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 13 എണ്ണവും പ്രാദേശിക സമ്പര്‍ക്കംമൂലം ഉണ്ടായതാണ്. മൂന്നെണ്ണം മാത്രമാണ് പുറത്ത് നിന്ന് വന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42 രോഗലക്ഷണമില്ലാത്ത കേസുകളും ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഈ കണക്കുകള്‍ വ്യാജമാണെ്ന്നും ഇതില്‍ കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചൈന മനപ്പൂര്‍വ്വം കണക്കുകള്‍ മറച്ചുവെയ്ക്കുകയാണെന്നും ആരോപണവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: