ന്യൂദല്‍ഹി: ആപ്പിള്‍ കമ്പനിക്ക് ഐഫോണുകള്‍ നിര്‍മ്മിച്ച് നല്കുന്ന പെഗാട്രോണ്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. ചൈനയിലാണ് നിലവില്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്. ചൈനയില്‍ നില്‍ക്കുന്നത് തങ്ങളുടെ അഗോളതലത്തിലുള്ള നിലനില്‍പ്പിന് ഭീഷണിയാകുമെന്ന് കണ്ടാണ് പെഗാട്രോണ്‍ ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങുന്നത്. ആപ്പിളിന് ഐഫോണ്‍ നിര്‍മ്മിച്ച് നല്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ കമ്പനിയാണിത്.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ പെഗാട്രോണിന് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് പെഗാട്രോണ്‍ പ്രവര്‍ത്തിക്കാന്‍ ഉദേശിക്കുന്നത്. കമ്പനിയ സ്വന്തം സംസ്ഥാനത്ത് നില നിര്‍ത്താന്‍ കര്‍ണ്ണാടകയും തമിഴ്നാടും തിരക്കിട്ട ചര്ച്ചകര്ള് നടത്തികഴിഞ്ഞു. കര്‍ണ്ണാടക ഭൂമി അടക്കം കമ്പനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. പെഗാട്രോണ്‍ ഒരു സംസ്ഥാനത്ത് സ്ഥാപിക്കുകയാണെങ്കില്‍ പ്രത്യക്ഷമായും പരോക്ഷമായും പതിനായിരക്കണക്കിന് പോര്‍ക്കാണ് ജോലി ലഭിക്കുക്.
ഇന്ത്യയിലെ തങ്ങളുടെ സബ്സിഡിയറി ചെന്നൈയിലാണ് പെഗാട്രോണ്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്നാണ് കമ്പനിയുടെ പ്രതിനിധികള്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി തങ്ങളുടെ വികസന പ്രവര്‍ത്തന സാധ്യതകള്‍ ചര്‍ച്ചചെയ്യുന്നത്. എന്നാല്‍, കേരളം മാത്രം ഇവരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല.
4500 കോടിയിലേറെ ഡോളറിലേറെ മുല്യമുള്ളതാണ്ചൈനയും തായ്വാനും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി. ഐഫോണ്‍ നിര്‍മിക്കുന്നത് മൂന്നു കമ്പനികളെ കേന്ദ്രീകരിച്ചാണ്. ഫോക്സ്കോണ്‍, പെഗാട്രോണ്‍, വിന്സ്ട്രണ്. ഫോക്സ്കോണ്‍ ആണ് ഏറ്റവും വലിയ കമ്പനി. രണ്ടാമത്തേത് പെഗാട്രോണും. ഫോക്സ്കോണും വിന്‍സ്ട്രണും നേരത്തെ തന്നെ ഇന്ത്യയിലേക്ക് ചേക്കേറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: