കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസിന് കൊല്‍ക്കത്ത ബന്ധവും. ഈ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും ഒരു മുന്‍ ജഡ്ജിയുടെ ബന്ധുവില്‍ കേന്ദ്രീകരിച്ചതായി അറിയുന്നു.
കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച എറണാകുളം ജില്ലക്കാരനായ ജഡ്ജിയുടെ അടുത്ത ബന്ധുവിലാണ് അന്വേഷണമെത്തിയത്. അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് റാക്കറ്റുമായി ഇയാള്‍ക്കുള്ള ബന്ധം കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചു.
സ്വര്‍ണക്കടത്തുകാര്‍ക്ക് വേണ്ടി കേസുകള്‍ നടത്തിയിരുന്ന ഇയാള്‍ പിന്നീട്, സ്വര്‍ണക്കടത്തിന്റെ നിയന്ത്രണമേറ്റെടുക്കുകയായിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് കൊല്‍ക്കത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനായിരുന്നു. ഇയാളാണ് സ്വര്‍ണക്കടത്തിന്റെ കൊല്‍ക്കത്തയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് സൂചന.
കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിച്ച വേളയില്‍ കൊല്‍ക്കത്തയിലെ ബന്ധുവിന്റെ ‘ഇടപാടുകള്‍’ ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് ഊമക്കത്തുകള്‍ ലഭിച്ചിരുന്നു. എന്നാല്‍, അന്നത്തെ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത് അന്വേഷിച്ചില്ല. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്ന ട്രസ്റ്റ് വിദ്യാഭ്യാസ മേഖലയില്‍ സംരംഭകരാണ്. ഈ സ്ഥാപനത്തിന് ഗള്‍ഫ് ആസ്ഥാനമായ ഇസ്ലാമിക് ബാങ്കില്‍ നിന്ന് സംഭാവന ലഭ്യമാക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: