ഇടുക്കി: ജില്ലയിൽ 28 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 21 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊറോണ സ്ഥിരീകരിച്ചത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്നലെ 07 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 215 പേരാണ് ചികിത്സയിലുള്ളത്. ഹോസ്പിറ്റൽ ഐസൊലേഷനിൽ 189 പേരും ഹോം ഐസൊലേഷനിൽ 6077 പേരുമാണുള്ളത്. ഇതുവരെ ആകെ 331 പേർക്കാണ് ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചത്. ഇതുവരെ 115 പേർ രോഗമുക്തരാകുകയും ഒരാൾ മരിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: