കൊച്ചാപ്പയില്ലാതെ പിണറായിക്കെന്ത് സ്വപ്നാടനം. കുറ്റിപ്പുറത്ത് പാര്‍ട്ടിയുടെ വോട്ടത്രയും ഇഷ്ടദാനം നല്കി കൊച്ചാപ്പയെ പാര്‍ട്ടിയിലേക്ക് മാര്‍ക്കം കൂട്ടുമ്പോള്‍ വിജയന് അന്തസ്സുള്ള മലപ്പുറത്തായിരുന്നു കണ്ണ്. ജലീല്‍ മതം മാറി പാര്‍ട്ടിയില്‍ ചേര്‍ന്നതാണോ വിജയന് പാര്‍ട്ടി വിറ്റ് മതത്തില്‍ ചേര്‍ന്നതാണോ എന്നൊക്കെ വിലയിരുത്തുന്ന കാലമാണിത്.
തിരൂരങ്ങാടി പോക്കറുസാഹിബ് മെമ്മോറിയല്‍ യത്തീംഖാനക്കാരുടെ കോളേജില്‍ മതം വിത്ത് ഡിഗ്രിക്ക് ഉഴുതുമറിക്കുന്ന കാലത്തേ ജലീല്‍ സിമിയാണ്. വെറും സിമിയല്ല. കട്ട സിമി. ഇന്ത്യയെ മോചിപ്പിക്കാന്‍ ഇസ്ലാമിനേ കഴിയൂ എന്ന് മുദ്രാവാക്യം വിളിച്ച സിമി. മൊത്തം പച്ച പുതച്ച ആ കോളേജ് വരാന്തയിലൂടെ ജലീല്‍ വിളിച്ചതും അമ്മാതിരി മുദ്രാവാക്യമായിരുന്നു. മുസ്ലീങ്ങളിങ്ങനെ ജനാധിപത്യവും സ്വാതന്ത്ര്യവും പരമതസ്നേഹവുമൊക്കെ പറഞ്ഞുനടന്നാല്‍ പോരാ സ്വന്തം രാജ്യം ഉണ്ടാക്കിയെടുക്കണമെന്നായിരുന്നല്ലോ സിമിയുടെ താല്‍പ്പര്യം.
ജനാധിപത്യത്തെ പേടിച്ച് വിഘടനവാദം തല്‍ക്കാലത്തേക്ക് താഴത്തുവെച്ച മുസ്ലീംലീഗിന്റെ പിള്ളേരായിരുന്നു ജലീലിന്റെ അന്നത്തെ എതിരാളികള്‍. അക്കാലത്തേ വിജയന്റെ പാര്‍ട്ടിക്ക് ജലീലുമായി കണക്ഷനുണ്ട്. ലീഗിന്റെ മിതഭീകരവാദത്തെ തോല്‍പ്പിക്കാന്‍ സിമിയുടെ തീവ്രഭീകരവാദത്തോട് സംബന്ധം കൂടിയവരാണ് അന്നേ സിപിഎമ്മുകാര്‍. ജലീലിന് വേണ്ടി കോളേജ് കാലത്തേ വോട്ട് പിടിച്ച് തഴമ്പിച്ചതുകൊണ്ട് പിന്നീട് കുറ്റിപ്പുറത്ത് അതൊരു നാണക്കേടായി തോന്നിയിട്ടുണ്ടാവാന്‍ ഇടയില്ല.
സിമിയില്‍ നിന്ന് ജലീല്‍ പുറത്താക്കപ്പെട്ടത് അവരുടെ ഭീകവാദ അജണ്ടയ്ക്കെതിരെ എന്തെങ്കിലും സംസാരിച്ചതുകൊണ്ടോ ദേശീയതയെ തകര്‍ത്ത് ഖിലാഫത്ത് സ്ഥാപിക്കാനുള്ള ആശയത്തെ എതിര്‍ത്തതുകൊണ്ടോ അല്ല. ജനാധിപത്യത്തിന്റെ ചെലവില്‍ മന്ത്രിക്കസേരയില്‍ ഞെളിഞ്ഞിരിക്കുന്ന ഇദ്ദേഹം ഇക്കാലത്തിനിടയില്‍ എപ്പോഴെങ്കിലും ആ ആശയത്തെ തള്ളിപ്പറഞ്ഞതായി കേട്ടിട്ടുമില്ല. എന്നിട്ടും ജലീല്‍ പിണറായിക്ക് തോഴനായി. മന്ത്രിയായി. കിറ്റും ഫഌറ്റുമൊക്കെയായി… ആകെ ജഗപൊകയായി, സ്വപ്നാടകനായി.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കിട്ടാവുന്നതില്‍ വച്ചേറ്റവും വലിയ മുത്താണ് ജലീല്‍. വിദ്യാഭ്യാസവകുപ്പ് രവീന്ദ്രന്‍സാറിന് കൊടുത്ത് പുരോഗമനജനാധിപത്യം ഊട്ടിയുറപ്പിക്കുന്നതിന്റെ ഇമേജ് ബില്‍ഡിങിനിടയില്‍ ന്യൂനപക്ഷ വോട്ട് ചോര്‍ന്നുപോവാതിരിക്കാന്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേകം കസേരയിട്ടാണ് ജലീലിനെ പിണറായി വിജയന് വരവേറ്റത്. ന്യൂനപക്ഷക്ഷേമവും ഉന്നതവിദ്യാഭ്യാസവും ഒക്കെക്കൂടി പരിധിവിട്ട അഭ്യാസത്തിന് കോപ്പുണ്ടാക്കിക്കൊടുത്തതും ഒരുതരം സക്കാത്താണെന്ന് വേണം കരുതാന്‍.
കുഞ്ഞാലിക്കുട്ടി കുഞ്ഞാപ്പയാണെങ്കില്‍ ജലീലു മന്ത്രി കൊച്ചാപ്പയാണെന്ന് തെളിയിച്ചതാണ് വിജയന് ഭരണത്തിന്റെ നവോത്ഥാന, അധോലോക കാലം. ആശ്രിതനിയമനത്തിന്റെ പേരില്‍ ചിറ്റപ്പന്റെ മന്ത്രിക്കസേര തെറിച്ചിട്ടും കൊച്ചാപ്പയുടേത് പോയില്ല. മാര്‍ക്ക്ദാനത്തില്‍ കള്ളനെ കയ്യോടെ പിടിച്ചിട്ടും ജലീലുകൊച്ചാപ്പയെ വിജയന് സഖാവ് കൈവിട്ടില്ല. മാര്‍ക്ക് ദാനത്തിന്റെ കാലത്ത് ജലീലിനെ വിരട്ടാന്‍ പോയ കോടിയേരി ഓടിയ വഴിക്ക് പിന്നെ പുല്ല് മുളച്ചിട്ടില്ലെന്ന് ഓര്‍ക്കണം.
ജലീലിന് വിജയന്റെ പാര്‍ട്ടിയില്‍ കൈവന്ന ഈ അപ്രമാദിത്വം കേരളം ചര്‍ച്ച ചെയ്യേണ്ടതാണ്. ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും ആഴത്തില്‍ അത് പരിശോധിക്കണം. കഴിവുകെട്ടവനാണ് പിണറായിയെന്ന് കുടിപ്പാര്‍ട്ടിക്കിടെ വിളിച്ചുകൂവിയത്, തലേ ആഴ്ചവരെ തോളില്‍ കൈയിട്ട് നടന്ന ശിവശങ്കരനാണ്. ചുക്കും ചുണ്ണാമ്പും അറിയാത്തവനെന്ന് തന്നെയാണ് അപ്പറഞ്ഞതിന് പിണറായിയുടെ ഭാഷയില്‍ അര്‍ത്ഥം. നീട്ടിക്കൊടുക്കുന്ന കടലാസില്‍ താന്‍ പറയുന്നതിനപ്പുറത്ത് ഒപ്പിടാന്‍ ഗട്സില്ലാത്തയാളാണ് മുഖ്യമന്ത്രിയെന്ന് ശിവശങ്കര്‍ പറഞ്ഞെങ്കില്‍ അത് അവിശ്വസിക്കാന്‍ കാരണം കാണുന്നില്ല.
സ്പ്രിങ്കഌ അടക്കം കരാര്‍ വെയ്ക്കുന്നതിന് മുഷ്ടി ചുരുട്ടാനും വേണ്ടാത്തിടത്ത് ഇങ്ക്വിലാബ് വിളിക്കാനുമല്ലാതെ ഒന്നും അറിയാത്തവന്മാരുടെ ഒപ്പീസ് തനിക്ക് വേണ്ടെന്ന് പറയാതെ പറഞ്ഞ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പുമാന്. അപ്പോള്‍ പിന്നെ ജലീല്‍ തഴച്ചതിന് വേറെ കാരണം കാണേണ്ടതില്ല. വിജയന് സഖാവിന്റെ ഭരണം കുടുങ്ങിയ വഴിയിലൊക്കെ ജലീല്‍ കയറി കുരുങ്ങുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.
പാര്‍ട്ടിയില്‍ പിണറായിയെ സഹായിക്കാന്‍ ഇപ്പോള്‍ കോടിയേരി പോലുമില്ല. ജലീലും ജയരാജനുമല്ലാതെ ആരും ആ വഴിക്ക് മെനക്കെടാന്‍ ഒരുക്കമല്ല. ഒഞ്ചിയം മുതല്‍ നീലേശ്വരം വരെയുള്ള കമ്മ്യൂണിസ്റ്റ് ബല്റ്റിന്റെ സ്റ്റാലിനാണ് താനെന്ന് നെഞ്ചും വിരിച്ച് (സിബിഐ എന്ന് കേള്‍ക്കും വരെ മാത്രം) നില്ക്കുന്ന പി. ജയരാജന് മുതല്‍ കറക്കു കമ്പനിക്ക് കിഫ്ബി എന്ന് പേരിട്ട് നാട്ടുകാരോട് തരാതരം പോലെ മാറ്റിമാറ്റിപ്പറയുന്ന ഡോ: കയറുപിരി വരെ എല്ലാവരും കണ്ണുനട്ടിരിക്കുന്നത് വിജയന് സഖാവിന്റെ കട്ടിലാണ്. അടിമുതല്‍ മുടി വരെ പാര്‍ട്ടിയിലും പൊരയിലും വരെ കൊച്ചാപ്പേന്റെ ആളുകള്‍ പെരുകിയിട്ടുണ്ടെന്ന് ഓര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: