Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വിദേശ കിറ്റിറക്കുമതി നിയമ ദൃഷ്ടിയില്‍

ഒരു സംസ്ഥാന മന്ത്രിയും വിദേശ രാജ്യങ്ങളുമായോ ആ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നവരുമായോ നേരിട്ട് ഇടപെടാന്‍ പാടില്ലായെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ വകുപ്പ് വിവിധ വിജ്ഞാപനങ്ങള്‍ ഇറക്കിയിട്ടുള്ളത്.

അഡ്വ. കെ. രാംകുമാര്‍ by അഡ്വ. കെ. രാംകുമാര്‍
Jul 19, 2020, 03:00 am IST
in Main Article

നമ്മുടെ ഭരണഘടനയുടെ 18(4) അനുച്ഛേദം അനുസരിച്ച് ഏതെങ്കിലും സംസ്ഥാനത്തെ ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തി രാഷ്‌ട്രപതിയുടെ അനുമതി കൂടാതെ ഒരു സമ്മാനമോ പാരിതോഷികമോ സ്വീകരിക്കാന്‍ പാടില്ലായെന്ന് നിബന്ധനയുണ്ട്. 299-ാം അനുച്ഛേദമനുസരിച്ച്  സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുന്ന കരാര്‍ ഗവര്‍ണറുടെ പേരില്‍ ആയിരിക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 293-ാം അനുച്ഛേദമനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു സംസ്ഥാനത്തിന് കടം വാങ്ങാനുള്ള അധികാരം കൂടിയില്ലായെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ഭരണഘടനയുടെ ഏഴാം പട്ടികയിലെ ഒന്നാം ലിസ്റ്റില്‍, പത്ത്, പതിനൊന്ന്, പതിനാല് എന്നീ എന്‍ട്രികളില്‍ വിദേശ രാജ്യങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും കേന്ദ്ര സര്‍ക്കാരിന് മാത്രമായിരിക്കും എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. 41-ാം എന്‍ട്രി അനുസരിച്ച് വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടുകളും കസ്റ്റംസ് അതിര്‍ത്തി മറികടന്ന് ഇറക്കുമതിയോ കയറ്റുമതിയോ കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തില്‍ മാത്രം പെട്ടതാണെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്.

ഇവയ്‌ക്കു പുറമെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍  റെഗുലേഷന്‍ ആക്ട് 2010 ല്‍ ‘വിദേശ സംഭാവന’യെന്ന പദത്തിന്റെ നിര്‍വചനത്തില്‍ സംഭാവനയും പാരിതോഷികവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1992 ലെ ഫോറിന്‍ ട്രേയ്ഡ് ഡവലപ്‌മെന്റ് ആന്‍ഡ് റഗുലേഷന്‍ ആക്റ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടാതെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ കസ്റ്റംസ് ആക്റ്റിന്റെ പരിധിയില്‍ വരുമെന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

മേല്‍ പ്രസ്താവിച്ച ഭരണഘടനാ നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഒരു സംസ്ഥാന മന്ത്രിയും വിദേശ രാജ്യങ്ങളുമായോ ആ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നവരുമായോ നേരിട്ട് ഇടപെടാന്‍ പാടില്ലായെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ വകുപ്പ് വിവിധ വിജ്ഞാപനങ്ങള്‍ ഇറക്കിയിട്ടുള്ളത്.  

1999 ലെ വിദേശ വിനിമയ മാനേജ്‌മെന്റ് നിയമത്തിലെ (2ഇസഡ് ബി) എന്ന വകുപ്പ് പ്രകാരം സേവനം (സര്‍വീസ്) എന്ന നിര്‍വചനത്തില്‍ വൈദ്യസഹായവും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് സൂചനാര്‍ഹമാണ്. ആ നിയമത്തിലെ തന്നെ ഏഴാം വകുപ്പ് അനുസരിച്ച് വിദേശത്തേക്ക് ഏതെങ്കിലും വസ്തുക്കളോ സേവനമോ കയറ്റി അയയ്‌ക്കുന്നുണ്ടെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവ സംബന്ധിച്ച് ഡിക്ലറേഷന്‍ കൊടുക്കണമെന്ന് നിബന്ധനയുണ്ട്. പ്രസ്തുത നിയമത്തില്‍ തന്നെ 8-ാം വകുപ്പ് പ്രകാരം വിദേശ നാണ്യം നേടാവുന്ന ഏതെങ്കിലും വസ്തുക്കള്‍ ഇറക്കുമതി ചെയ്താല്‍ നിശ്ചിത സമയത്തിനുള്ളില്‍ അത് റിസര്‍വ് ബാങ്കിനെ അറിയിക്കണം എന്നുണ്ട്. 9-ാം വകുപ്പ് അനുസരിച്ചാകട്ടെ സമ്മാനങ്ങളും പാരിതോഷികങ്ങളും  റിസര്‍വ് ബാങ്ക് നിര്‍ണയിച്ച വസ്തുക്കള്‍ക്ക് മാത്രമേ ഏഴും, എട്ടിലെ നിബന്ധനകളില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കൂ. ചുരുക്കത്തില്‍ വിദേശത്തുനിന്ന് സമ്മാനമായോ പാരിതോഷികമായോ സേവനമായോ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ഇന്ത്യാ രാജ്യത്ത് സ്വീകരിക്കുകയാണെങ്കില്‍ അത് റിസര്‍വ് ബാങ്കിന്റെ അനുമതിയോടുകൂടി ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്. മേല്‍പ്പറഞ്ഞ നിബന്ധനകള്‍ ലംഘിക്കുകയെന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.  

ആ സ്ഥിതിക്ക് കേരള സംസ്ഥാനത്തിലെ ഒരു മന്ത്രിക്ക് കേന്ദ്ര സര്‍ക്കാരിന്റെയോ റിസര്‍വ് ബാങ്കിന്റെയോ അനുമതിയോ അറിവോ കൂടാതെ വിദേശത്തുനിന്ന് ഏതെങ്കിലും വസ്തുക്കളോ സേവനമോ സ്വീകരിക്കുവാന്‍ നിലവിലുള്ള നിയമ വ്യവസ്ഥ അനുവദിക്കുന്നുണ്ടോ? ഉത്തരം വളരെ വ്യക്തമാണ്. ഒരു സംസ്ഥാന മന്ത്രി അങ്ങനെ ചെയ്തുകൂടാ. ചെയ്താല്‍ മേല്‍ സൂചിപ്പിച്ച നിയമ വ്യവസ്ഥയുടെ ലംഘനമാവും.

രണ്ടായിരത്തി ഇരുപത് ഏപ്രില്‍, മെയ് മാസങ്ങളില്‍ ഒരു വിദേശ രാജ്യത്തിന്റെ പ്രതിനിധി നേരിട്ട് കേരളത്തിലെ ഒരു സംസ്ഥാന മന്ത്രിയുമായി ബന്ധപ്പെടുകയും സംസ്ഥാന അതിര്‍ത്തിക്കുള്ളില്‍ വിതരണം ചെയ്യാന്‍ ഭക്ഷ്യപ്പൊതികള്‍ പാരിതോഷികമായോ സേവനമായോ വിമാന മാര്‍ഗം അയച്ചു എന്നതും,  മന്ത്രി അവ സ്വീകരിച്ചു എന്നതും അവിതര്‍ക്കിതമാണ്. ഇതു സംബന്ധിച്ച നടപടികള്‍ സുഗമമാക്കാന്‍ മന്ത്രി 20 തവണയെങ്കിലും ആ പാരിതോഷിക ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ വ്യക്തിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നതും രേഖാമൂലം തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്.

മേല്‍പ്പറഞ്ഞ നടപടി കേന്ദ്ര സര്‍ക്കാരിന്റേയോ റിസര്‍വ് ബാങ്കിന്റെയോ അനുമതിയോ അറിവോ കൂടാതെ ആണെന്നുള്ളതും സുവിദിതമാണ്. ഭരണഘടനയെയും നിയമ വ്യവസ്ഥയെയും ഉയര്‍ത്തിപ്പിടിച്ചുകൊള്ളാമെന്ന് അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മൂന്നാം പട്ടികയിലെ അഞ്ചാമത്തെ മാതൃകയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ഒരു മന്ത്രിയുടെ മേല്‍നടപടി എങ്ങനെ  നിയമവിധേയമാവും? അല്ലെങ്കില്‍, പ്രകടമായും പ്രത്യക്ഷമായും സത്യപ്രതിജ്ഞയുടെ ലംഘനം നടന്നു എന്നത് വ്യക്തമല്ലേ? ഭരണഘടനയുടെ 164-ാം അനുച്ഛേദം അനുസരിച്ച് ഒരു സംസ്ഥാന മന്ത്രിയെ നിയമിക്കുന്നത് ഗവര്‍ണര്‍ ആണ്. ഗവര്‍ണറുടെ തൃപ്തിക്ക് വിധേയമായിട്ടാണ് മന്ത്രിയുടെ ഔദ്യോഗിക കാലാവധി.

അപ്പോള്‍ ഒരു സംസ്ഥാന മന്ത്രി പാവനവും പരിശുദ്ധവും എന്ന് ഈ രാജ്യത്തെ ജനങ്ങള്‍ കരുതിവരുന്ന സത്യപ്രതിജ്ഞ ലംഘിച്ചുവെന്ന് കാണുകയാണെങ്കില്‍ ആ മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ടോ? ഈ കാര്യത്തില്‍ ഭരണഘടന ഏല്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ചുമതലപ്പെട്ടവരാണ് മറുപടി നല്‍കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.