കണ്ണൂര്‍: പാലത്തായി കേസില്‍ വര്‍ഗീയ ധ്രൂവീകരണം ഉണ്ടാക്കാന്‍ മുസ്ലിം തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി. ജയരാജന്. ഈ കേസില്‍ ജമായത്ത് ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മുസ്ലിംലീഗും ആസൂത്രിതമായ നീക്കം നടത്തുകയാണ്.
പാലത്തായിയിലെ പെണ്‍കുട്ടിക്ക് നീതി കിട്ടണം എന്നതാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും നിലപാടെന്ന് ജയരാജന് പറഞ്ഞു.
പോലീസ് ഫലപ്രദമായി കേസ് അന്വേഷിച്ചിട്ടുണ്ട്. പ്രതി ചേര്‍ത്ത അധ്യാപകനായ പത്മരാജന് ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മുസ്ലിം തീവ്രവാദ സംഘടനകള്‍ പോലീസിനും സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ നുണ പ്രചരണം നടത്തുകയാണ്. ഇത് സാമുദായിക വിഷയമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ജമായത്ത് ഇസ്ലാമിയുടെയും പോപ്പുലര്‍ഫ്രണ്ടിന്റെയും മുസ്ലിംലീഗിന്റെയും പ്രവര്‍ത്തകര്‍ അവരുടെ കുടുംബഗ്രൂപ്പുകളിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വികാരമുണ്ടാക്കാന്‍ ആസൂത്രിതമായി ശ്രമിക്കുന്നു. കേസ് പോലീസ് കൃത്യമായി അന്വേഷിച്ച നടപടികള്‍ എടുത്തിട്ടുണ്ട്.
മുസ്ലിം തീവ്രവാദ സംഘടനകള്‍ സര്‍ക്കാരിനെതിരെ വികാരമുണ്ടാക്കാന്‍ ആസൂത്രിതമായി ശ്രമിക്കുന്നതിനെ ജനങ്ങള്‍ ഗൗരവത്തോടെ കാണണം. സാമുദായിക വികാരം കുത്തിയിളക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: