ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ.ആശാ കിഷോറിന്റെ കാലാവധി നീട്ടിയ തീരുമാനം തടഞ്ഞ് കേന്ദ്രം. കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതിയില്ലാതെയാണ് ഉത്തരവിറക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് വി.കെ സാരസ്വത് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കിയത്.
ഈമാസം 14 നാണ് ഡോ. ആശാ കിഷോറിന്റെ കാലാവധി അവസാനിച്ചത്.
ഡയറക്ടര്‍ നിയമനവിഷയത്തില്‍ പുതിയ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റിനോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. ആശാ കിഷോര്‍ ഉള്‍പ്പെടെയുള്ളവരുടെ ബോയോഡാറ്റ വിജിലന്‍സ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വീണ്ടും സമര്‍പ്പിക്കാനും മന്ത്രിസഭാ സമിതിയുടെ അനുമതി വാങ്ങാനുമാണ് നിര്‍ദ്ദേശം. മൂന്ന് മാസത്തേക്ക് താല്‍ക്കാലിക ചുമതല മൂന്നു മാസത്തേയ്ക്ക് നല്‍കുന്നത് പരിഗണിക്കാന്‍ അപേക്ഷ നല്‍കാനുമാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: