അവകാശപ്പെടാന്‍ കഴിയാത്തൊരു ബന്ധം, അത് തേടിയുള്ള യാത്ര. ഡ്രീം മേക്കേഴ്സ് പ്രൊഡക്ഷന്‍സിന്റ പുതിയ ഹ്രസ്വ ചിത്രത്തിന്റെ കഥാന്തുവാണിത്. ഡെന്നിസ് ഫിലിപ്പ് എന്ന കേന്ദ്ര കഥാപാത്രവും അദ്ദേഹത്തിന്റെ ജീവിതത്തിലെ അത്ഭുതപ്പെടുത്തുന്ന ഒരു സംഭവവുമാണ് ഇതിന്റെ ഇതിവൃത്തം.
എം.ആര്.അനൂപ്രാജ് രചന സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ മീനാക്ഷി, ജെയ്സണ്‍ ജേക്കബ്, ബിജു നെട്ടറ,ഡിനി തുടങ്ങിയവര്‍ പ്രധാന വേഷം ചെയ്തു. യൂട്യൂബില്‍ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിനെ ഇതിനകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ലണ്ടന്‍ ഐ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന്റെ മികച്ച സംവിധായകന്, മികച്ച നടന് (ബിജു നെട്ടറ), മികച്ച രണ്ടാമത്തെ ചിത്രം, 2019 കുട്ടനാട് ഷോര്‍ട്ട് ഫിലിംഫെസ്റ്റിവലില്‍ മികച്ച കഥ, മികച്ച സഹനടന്‍ (ജെയ്സണ്‍ ജേക്കബ്) മികച്ച ബാലനടി (മീനാക്ഷി ),എന്നിവയും സൗത്ത് ഇന്ത്യന്‍ ഷോര്‍ട്ട് ഫിലിം എക്സലന്‍സ് അവാര്‍ഡും മാജിക് ബോണ്ട് കരസ്ഥമാക്കിയിട്ടുണ്ട്.
രാരിഷ് ജി. കുറുപ്പാണ് ഛായഗ്രാഹണം നിര്‍വഹിച്ചത്. പ്രൊജക്ട് ഡിസൈനര്‍ ജെയ്സണ്‍ ജേക്കബ്, സംഗീതം : ജയേഷ് സ്റ്റീഫന്‍ എഡിറ്റിങ് ആശിഷ് ജോസഫ്, മേക്കപ്പ് : പ്രദീപ് രംഗന്, വസ്ത്രാലങ്കാരം: അനുഷ റെജി, കലാസംവിധാനം :ഫിറോസ്, സ്റ്റില്‍സ് :അനു നെയ്യാറ്റിന്‍കര, പബ്ലിസിറ്റി ഡിസൈനന്‍ :രാജീവ്, പ്രൊഡക്ഷന്‍ മാനേജര്‍ : അഭികൃഷ്ണ, പിര്‍ഒ : അയ്മനം സാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: