തൃശൂര്‍: എടക്കഴിയൂരില്‍ റോഡില്‍ അനധികൃതമായി മീന്‍ വില്‍പ്പന നടത്തിയ സംഭവത്തില്‍ 14 പേര്‍ക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. നഗരസഭയുടെ ബ്ലാങ്ങാടുള്ള മത്സ്യ മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചതോടെ വില്‍പ്പന എടക്കഴിയൂരിലേക്ക് മാറ്റുകയായിരുന്നു. സാമൂഹിക അകലം പാലിക്കാതെ അനധികൃതമായി മീന്‍ വില്‍പ്പന നടത്തുന്നുവെന്ന വിവരം ചാവക്കാട് എസ്എച്ഒ അനില്‍കുമാര്‍ ടി. മേപ്പിള്ളിക്ക് ലഭിച്ചതിനെ തുടര്‍ന്ന് എസ്ഐമാരായ കെ.പി. ആനന്ദ്, എസ്. സിനോജ് എന്നിവരാണ് കേസെടുത്തത്.
ചാവക്കാട് ബ്ലാങ്ങാട് സ്വദേശിയായ മീന്‍ കമ്പനി ഉടമ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് കേസ്. തമിഴ്നാട്ടില്‍ നിന്നുള്ള മീന്‍ ലോറി കൊണ്ട് വന്ന് എടക്കഴിയൂര്‍ റോഡില്‍ കച്ചവടം നടത്തുകയായിരുന്നു. മീന്‍ കച്ചവടക്കാര്‍ക്ക് ഇവിടെ നിന്ന് മീന്‍ വില്‍പ്പനയും നടത്തിയതിനെ തുടര്‍ന്ന് വലിയ ആള്‍ക്കൂട്ടമെത്തി. കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നഗരസഭയുടെ ബ്ലാങ്ങാടുള്ള മാര്‍ക്കറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 32 കേസുകളെടുത്തിരുന്നു. കണ്ടെയ്ന്റ്മെന്റ് സോണുകളില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് ആളുകള്‍ എത്തിയിരുന്നതും ആശങ്ക പടര്‍ത്തിയിരുന്നു. ബ്ലാങ്ങാടുള്ള മത്സ്യ മാര്‍ക്കറ്റ് കഴിഞ്ഞ ദിവസം നഗരസഭ അടച്ചു പൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: