ന്യൂദല്‍ഹി : ചൈനീസ് ഉപരോധം വീണ്ടും തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ. ചരക്ക് ഗതാഹത പാതയ്‌ക്കായുള്ള സിഗ്നല്‍ ടെലി കമ്യൂണിക്കേന്‍ സംവിധാനങ്ങള്‍ക്കായി ചൈനയുമായി ഏര്‍പ്പെടുത്തിയ കരാറും കേന്ദ്ര റെയില്‍വേ മന്ത്രാലം റദ്ദാക്കിയിരിക്കുകയാണ്. കേന്ദ്ര മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
റെയില്‍വേ കിഴക്കന്‍ മേഖലയുടെ വികസനത്തിനായാണ് റെയില്‍വേ മന്ത്രാലയം ചൈനീസ് കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടത്. ടെലി കമ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെ ഗുണ നിലവാരത്തില്‍ വലിയ അപാകതയുള്ളതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ കരാര്‍ പ്രകാരമുള്ള ജോലികള്‍ക്ക് കാലതാമസം വരുത്തുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കരാര്‍ ജോലികള്‍ അവസാനിപ്പിച്ചുകൊള്ളാനുള്ള കത്ത് ചൈനീസ് കമ്പനികള്‍ക്ക് നല്‍കിയതായി പ്രത്യേക കിഴക്കന്‍ ചരക്ക് ഗതാഗത ഇടനാഴി മാനേജിങ്ങ് ഡയറക്ടര്‍ അനുരാജ് സചാന്‍ പറഞ്ഞു. ഇനി എല്ലാ റെയില്‍വേ ജോലികളും ഉപകരണങ്ങളും ഇന്ത്യന്‍ കമ്പനികള്‍ ചെയ്താല്‍ മതി എന്നാണ് തീരുമാനം.
417 കിലോമീറ്റര്‍ നീളത്തിലൂള്ള കാന്‍പൂര്‍-മുഗള്‍സരായ് മേഖലയിലെ നിര്‍മ്മാണകരാറിലാണ് ബീജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്‌നല്‍ ആന്റ് കമ്യൂണിക്കേഷന്‍ ഗ്രൂപ്പെന്ന സ്ഥാപനവുമായി ഇന്ത്യ സാങ്കേതിക കരാറില്‍ ഏര്‍പ്പെട്ടത്. 14 ദിവസത്തെ നോട്ടീസ് നല്‍കിയിട്ടും തൃപ്തികരമായ ഉത്തരം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കരാര്‍ റദ്ദാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: