ബന്തടുക്ക: പയറടുക്ക ഗവണ്മെന്റ് എല്‍.പി സ്കൂളിനു തൊട്ടു താഴെയാണ് നിതേഷിന്റെ വീട്. പയറടുക്ക സ്കൂളിലെ രണ്ടാംതരം വിദ്യാര്‍ത്ഥി. സ്കൂളിലെ എല്ലാ കുട്ടികളും സ്വന്തം വീട്ടിലെ ടി.വിയില്‍ ഓണ്‍ലൈന്‍ പഠനത്തിന്റെ മധുരം നുണയുമ്പോഴും നിതേഷിന്റെ ആഗ്രഹം മാത്രം ബാക്കിയാവുകയാണ്.
നിത്യരോഗിയായിരുന്ന പിതാവ് മാധവന് കഴിഞ്ഞ വര്‍ഷമാണ് നിതേഷിനെ വിട്ടുപിരിഞ്ഞത്. അതോടെ ദാരിദ്ര്യവും ഇല്ലായ്മയും മാത്രമുള്ള കുടുംബഭാരം ഒറ്റക്ക് ചുമലിലേറ്റുകയാണ് അമ്മ സീത. പറക്കമുറ്റാത്ത കൊച്ചനിയത്തിയും വൃദ്ധയായ മുത്തശ്ശിയുമാണ് കൊച്ചു വീട്ടില്‍ നിതേഷിനും അമ്മക്കും കൂട്ട്. ടി.വിയോ സ്മാര്‍ട്ട് ഫോണോ ഒന്നുമില്ലെങ്കിലും കൃത്യസമയത്ത് നിതേഷ് അയല്പക്കത്തെ വീട്ടിലെത്തും.
പഠിച്ചു മിടുക്കനായി അമ്മ ചുമലിലേറ്റിയ ഭാരം തന്റെ തോളിലേറ്റണം. ആ ഉത്തരവാദിത്ത ബോധം കുഞ്ഞു കണ്ണുകളില്‍ കാണാം. സ്വന്തം വീട്ടിലിരുന്ന് ടി.വി കണ്ട് പഠിക്കാമെന്ന ആഗ്രഹവുമായി പഠനം തുടരുകയാണ് ഈ കൊച്ചു മിടുക്കന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: