കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തിലെ ഭീകര സംഘടനകളുടെ കൂടുതല്‍ ബന്ധങ്ങളുടെ ചുരുളഴിയുന്നു. മലപ്പുറം വേങ്ങര എക്കാടന്‍ വീട്ടില്‍ സെ്യ്തലവി (60)യുടെ അറസ്റ്റ് അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ബാവ എന്നും അറിയപ്പെടുന്ന ഇയാള്‍ക്ക് അല്‍ ഉമ എന്ന ഭീകര സംഘടനയുമായി സാമ്പത്തിക ഇടപാടു ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
നിരോധനത്തെ തുടര്‍ന്ന് മറ്റു സംഘടനകളിലേക്ക് പോയ ഇതിന്റെ പ്രവര്‍ത്തകരുമായും ഇതര സംഘടനകളുമായും ഇയാള്‍ ബന്ധം തുടരുന്നു. 1998 ല്‍ കോയമ്പത്തൂരില്‍ വച്ച് ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ വധിക്കാന്‍ നടത്തിയ, 58 പേരുടെ ജീവനെടുത്ത സ്ഫോടന പരമ്പര നടത്തിയത് അല്‍ ഉമ ആയിരുന്നു. തബ്ലീഗ് പ്രവര്‍ത്തകനാണ് സെയ്തലവി. 20 വര്‍ഷം മുമ്പേ സ്വര്‍ണക്കള്ളക്കടത്തു പ്രവര്‍ത്തനങ്ങളിലുണ്ട്. ആറു മാസം ഗള്‍ഫില്‍ തങ്ങിയവര്‍ക്ക് 12 ശതമാനം നികുതി നല്കിയാല് ഒരു കിലോ സ്വര്‍ണം വരെ നിയമാനുസൃതമായി കൊണ്ടുവരാമെന്ന വ്യവസ്ഥ ഉണ്ടായിരുന്ന സമയത്ത് തിരൂര്‍, വേങ്ങര, മലപ്പുറം പ്രദേശങ്ങളിലുള്ള 20 പേരെ സെയ്തലവി ഇതിന് നിയോഗിച്ചിരുന്നു.
ഒരിക്കല്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സസൈസ് പിടികൂടിയ ബാവയെ പ്രമുഖ രാഷ്ട്രീയ കക്ഷികളും നേതാക്കളും ഇടപെട്ട് മോചിപ്പിക്കുകയായിരുന്നു. തിരുനെല്‍വേലിയില്‍ ആയിരം ഏക്കര്‍ ഭൂമി സ്വന്തമാക്കി കരിമ്പുകൃഷി നടത്തുമ്പോഴാണ് ഭീകര സംഘടനകളുമായി ബന്ധം തുടങ്ങിയത്. വിളവെടുക്കാന്‍ ശ്രീലങ്കന്‍ ഭീകര സംഘടനയായ എല്‍ടിടിഇ സമ്മതിച്ചില്ല. അവരുടെ ഒളിത്താവളമായിരുന്നു അവിടം. നഷ്ടപരിഹാരമായി വലിയ തുക സെയ്തലവിക്ക് അവര്‍ നല്കി. അങ്ങനെ തുടങ്ങിയ ബന്ധമാണ് അല്‍ ഉമയിലെത്തിയത്.
സ്വര്‍ണക്കടത്ത് ഗള്‍ഫ് വഴിയും അത് തമിഴ്നാട്ടില്‍ പണമാക്കലും ആ പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ ലഭ്യമാക്കുകയും ചെയ്യുന്ന പല സംഘങ്ങളില്‍ ഒന്നായി. അല്‍ ഉമയെ 2013ല്‍ നിരോധിച്ചു. പ്രവര്‍ത്തകര്‍ മറ്റു സംഘടനകളിലായി. ബാവയുടെ ഇടപാടുകള്‍ ആ സംഘടനകള്‍ക്കു വേണ്ടി തുടര്‍ന്നു. തോക്കു കടത്തുകേസിലും പ്രതിയായ പെരിന്തല്‍മണ്ണ സ്വദേശി റമീസും സെയ്ത് അലവിയും ചങ്ങാതിമാരാണ്. റമീസില്‍നിന്നാണ് അന്വേഷണ സംഘം സെയ്തലവിയിലെത്തിയത്. സ്വര്‍ണക്കള്ളക്കടത്തിലെ ഭീകരപ്രവര്‍ത്തകരുടെ പങ്കും ബന്ധവും കൂടുതല്‍ വ്യാപകമാണെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: