കൊച്ചി: ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തില്‍ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ചെല്ലാനത്ത് സ്പെഷ്യല്‍ ടെസ്റ്റിംഗ് ടീമിനെ ചുമതലപ്പെടുത്തും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക നോഡല്‍ ഓഫീസര്‍ക്ക് പ്രദേശത്ത് ചുമതല നല്‍കും. അതിനു പുറമെ പ്രദേശത്തെ കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിനോട് ചേര്‍ന്നും പരിശോധനയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കും.
പ്രദേശത്തെ ആക്റ്റീവ് സര്‍വെയ്ലന്‍സ് ശക്തമാക്കാനും മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍ദേശം നല്കി. പ്രദേശത്തു ബോധവത്കരണവും ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാളെ പ്രദേശത്ത് സപ്ലൈകോയുടെ മൊബൈല്‍ വാഹനവും ഹോര്‍ട്ടികോര്‍പിന്റെ അഞ്ചു വാഹനങ്ങളും പ്രവര്‍ത്തിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തയ്യാറാക്കുന്ന കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ രണ്ടായിരത്തില്‍ അധികം ബെഡുകള്‍ സജ്ജമായിട്ടുണ്ട്. ജില്ലയില്‍ ശരാശരി 550 ആര്‍ടിപിസിആര്‍ പരിശോധനകളാണ് സര്‍ക്കാര്‍ ലാബുകളില്‍ നടത്തുന്നത്. സ്വകാര്യ ലാബുകളില്‍ 1400 പരിശോധനകളും നടത്തുന്നുണ്ട്.
325 സാമ്പിളുകള്‍ ആണ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ചെല്ലാനത്ത് ഇതു വരെ 770 സാമ്പിളുകള്‍ ആണ് പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: