കണ്ണൂര്‍: ജില്ലയില്‍ ഒമ്പത് പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ ഏഴ് പേര് ബെംഗളൂരുവില്‍ നിന്ന് എത്തിയവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 11 പേര് ഇന്നലെ രോഗമുക്തരായി.
ബെംഗളൂരുവില്‍ നിന്ന് ജൂലൈ ഒന്‍പതിന് എത്തിയ മൊകേരി സ്വദേശികളായ 41കാരന്, 28കാരന്, 42കാരന്, 45കാരന്, 44കാരന്, 12ന് എത്തിയ പെരളശ്ശേരി സ്വദേശി 43കാരന്, 14ന് എത്തിയ ഇരിട്ടി സ്വദേശി 36കാരി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എയര്‍ ഇന്ത്യ ഗ്രൗണ്ട് സ്റ്റാഫായ കതിരൂര്‍ സ്വദേശി 28കാരനും ഫയര്‍ ഫോഴ്സ് ഹോം ഗാര്‍ഡായ വേങ്ങാട് സ്വദേശി 51കാരനുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്.
ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 827 ആയി. ഇതില്‍ 476 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കൊട്ടിയൂര്‍ സ്വദേശി രണ്ട് വയസുകാരന്, ഇരിട്ടി സ്വദേശി 37കാരന്, സിഐഎസ്എഫ് ഉദ്യോഗസ്ഥന് 27കാരന്, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശി 58കാരന്, എരമം കുറ്റൂര്‍ സ്വദേശി 39കാരന്, രാമന്തളി സ്വദേശി 38കാരി, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി 51കാരന്, ചൊക്ലി സ്വദേശികളായ 60കാരന്, 57കാരന്, തലശ്ശേരി സ്വദേശികളായ 36കാരന്, 50കാരന് എന്നിവരാണ് രോഗം ഭേദമായി ഇന്നലെ ആശുപത്രിയി വിട്ടത്.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 22298 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 240 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 94 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 39 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 25 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ എട്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 46 പേരും വീടുകളില്‍ 21846 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 20588 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 19592 എണ്ണത്തിന്റെ ഫലം വന്നു. 996 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ നാലു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
വേങ്ങാട്- 9, മൊകേരി- 6, ഇരിട്ടി- 14 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്മെന്റ് സോണുകളാക്കുക. ഇതിനു പുറമെ സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കതിരൂര്‍ പഞ്ചായത്തിലെ 18-ാം വാര്‍ഡ് പൂര്‍ണമായി അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: