തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കള്ളക്കടത്തില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹാമിന്റെ പങ്ക് സംശയിച്ച് അന്വേഷണ സംഘം. തിരുവനന്തപുരം കേന്ദ്രമായി അധോലോക- ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ദാവൂദ് സംഘം പിന്തുണ നല്‍കുന്നതായി വിവരം ഉണ്ടായിരുന്നു.
പിടിയിലായ സന്ദീപിന്റെ കാര്‍ പൂനയില്‍ രജിസ്റ്റര്‍ ചെയ്തതിനെകുറിച്ചുളള അന്വേഷണത്തിലാണ് ദാവൂദ് ബന്ധത്തിന്റെ സൂചന കിട്ടിയത്. മുംബൈയ്- ഗോവ ഹൈവേയില്‍ ട്രക്ക് ഇടിച്ച് ദാവൂദ് ഇബ്രഹാമിന്റെ അനന്തരവന് കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം തിരുവനന്തപുരത്തേയക്ക് നീണ്ടിരുന്നു.
ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാര്‍ക്കറുടെ മകന് ദനീഷ് പാര്‍ക്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ദനീഷും ഡ്രൈവറും സംഭവസ്ഥലത്തു മരിച്ചു. സഞ്ചരിച്ചിരുന്നത് തിരുവനന്തപുരം രജിസ്ട്രേഷന് ഉള്ള കാറിലായിരുന്നു. അതിനെ കുറിച്ച് ഏജന്‍സികള്‍ അന്വേഷിച്ചു വരികയാണ്. ഒരു ബില്‍ഡര്‍ ഉള്‍പ്പെടെ ചിലര്‍ക്ക് ദാവൂദ് സംഘവുമായി ബന്ധമുള്ളതിന് തെളിവും ലഭിച്ചിരുന്നു. ആ സംഘത്തിന് ഇപ്പോള്‍ പുറത്തായ സ്വര്‍ണ്ണക്കടത്തിലും ബന്ധമുണ്ടെന്ന കരുതുന്നു. പൂനയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ സന്ദീപ് ഉപയോഗിച്ചത് സംശയം ബലപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: