ന്യൂദല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് കേന്ദ്രം നടത്തിയ ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ നിരോധനം നേരിട്ട യുസിവെബ് ഇന്ത്യ വിടുന്നു. നിരോധനത്തിലൂടെ ശതകോടികളുടെ നഷ്ടം ഉണ്ടായെന്ന് യുസിവെബ് വ്യക്തമാക്കി. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ജോലിക്കാരെ കമ്പനി പിരിച്ചുവിട്ടു തുടങ്ങിയിട്ടുണ്ട്.
ചൈനീസ് ബിസിനസ് ഭീമന് ആലിബാബ ഗ്രൂപ് ഹോള്‍ഡിങ്സിനു കീഴിലാണ് യുസിവെബ്. യുസി വെബ് ബ്രൗസറടക്കമുള്ള സേവനമാണ് അവര്‍ നല്കിക്കൊണ്ടിരുന്നത്. ഇന്ത്യ നിരോധിച്ച 59 ചൈനീസ് ആപ്പുകളില്‍ യുസി ബ്രൗസറും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ നിരോധനം നേരിട്ടതോടെ ടിക് ടോക്കിന് 45,297 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യയില്‍ 600 മില്യണ്‍ ഉപയോക്താക്കള്‍ ഉണ്ടായിരുന്നുവെന്നും ലോകത്ത് ആകെയുള്ള ഉപയോക്താക്കളില്‍ 30 ശതമാനത്തോളം ഇന്ത്യക്കാരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: