ലോകത്ത് ആവശ്യമുള്ളയത്രയും കൊറോണ വാക്സിനും നിര്‍മ്മിച്ചു നല്കാന് ഇന്ത്യയ്ക്ക് സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്. അതിനുള്ള കഴിവ് ഇന്ത്യയിലെ ഔഷധ നിര്‍മാണ വ്യവസായ മേഖലയ്ക്കുണ്ട്. മറ്റു രോഗങ്ങള്‍ക്കുള്ള മരുന്നുനിര്‍മാണ കാര്യത്തില്‍ ആ വൈദഗ്ധ്യം ഇന്ത്യ ഉപയോഗിക്കുന്നുണ്ടെന്നും ബില്‍ഗേറ്റ്സ് ചൂണ്ടിക്കാട്ടി.
ഇന്ത്യ വളരെ വലിയ രാജ്യമാണ്. അതാണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. ഇന്ത്യന്‍ നഗരങ്ങള്‍ വളരെ ജന സാന്ദ്രതയുള്ളതായതിനാലാണ് കൊറോണ വ്യാപനം കൂടുന്നതെന്നും അദേഹം പറഞ്ഞു. കൊറോണയ്ക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് ഡിസ്കവറി തയാറാക്കിയ ഡോക്കുമെന്ററിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: