തൃശൂര്‍: ഇരിങ്ങാലക്കുട കെഎസ്ഇ കമ്പനിയിലെ ജീവനക്കാരില്‍ ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ പോസിറ്റീവായവരുടെ എണ്ണം ഒന്‍പതായി.ഓഫീസ് ജീവനക്കാരനായ കോട്ടയം സ്വദേശി (52) ക്കാരനാണ് ആന്റിജന്‍ ടെസ്റ്റില്‍ രോഗം സ്ഥിരികരിച്ചത്. ആകെ 47 പേരെയാണ് കഴിഞ്ഞ ദിവസം കെഎസ്ഇകമ്പനിയില് നിന്നും പരിശോധനയ്ക്ക് വിധേയരാക്കിയത്. 25 പേരെ ആന്റിജന്‍ ടെസ്റ്റിനും ഇതരസംസ്ഥാന തൊഴിലാളികളെ പിസിആര്‍ ടെസ്റ്റുമാണ് നടത്തിയത്.
ആന്റിജന്‍ പരിശോധന നടത്തിയ മറ്റ് 24 പേരുടെയും ഫലം നെഗറ്റീവായിരുന്നു. ഗര്‍ഭിണിയായ യുവതിയ്ക്ക് കൊറോണ പോസറ്റീവ് സ്ഥിരികരിച്ചതിനെ തുടര്‍ന്ന് പ്രഥമ സമ്പര്‍ക്കപ്പട്ടികയിലുള്ള പിതാവിനോടും പിതാവ് ജോലി ചെയ്യുന്ന കെഎല്‍എഫ് കമ്പനിയിലെ 14 ജീവനക്കാരും നീരിക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട. കോടശ്ശേരിയാണ് യുവതിയുടെ ഭര്ത്തുഗൃഹമെങ്കില്ലും പ്രസവാവശ്യത്തിനായി ഗാന്ധിഗ്രാമിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ യുവതി തലവേദനയുമായി ചികിത്സയ്ക്ക് എത്തിയിരുന്നതിനാല്‍ ആശുപത്രിയിലെ ഡോക്ടറും അഞ്ച് ജീവനക്കാരും നീരിക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളില്‍ പ്രസവതിയതിയുള്ള അഞ്ചോളം യുവതികളെ ജനറല്‍ ആശുപത്രിയില്‍ നിന്നും ലൈഫ് ഗാര്‍ഡ് ആമ്പുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
മുരിയാട് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ കൂടി ജില്ലാ കളക്ടര്‍ കണ്ടെയ്ന്റെമെന്റ് സോണായി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. 08, 11, 12 എന്നി വാര്‍ഡുകളാണ് പുതുതായി കണ്ടെയ്ന്റെമെന്റ് സോണുകളായി ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തെ 09,13,14 വാര്‍ഡുകള്‍ കണ്ടെയ്ന്റെമെന്റ് സോണുകള്‍ ആക്കിയിരുന്നു. ഇരിങ്ങാലക്കുട നഗരസഭയിലെ 27-ാം വാര്‍ഡും കണ്ടെയ്ന്റെമെന്റ് സോണായി തുടരുകയാണ്. മുരിയാട് നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്. 20 കേസെടുത്തിട്ടുണ്ട്. നിര്‍ദേശം അവഗണിച്ച് പ്രവര്‍ത്തിച്ച പുല്ലൂര്‍ കശുവണ്ടിക്കമ്പനിയടക്കം രണ്ട് സ്ഥാപനങ്ങള്‍ അടപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: